ഫ്ലാ​റ്റ് നി​ർ​മാ​ണ സ്ഥ​ല​ത്തു സംഘർഷം; ര​ണ്ടു തൊ​ഴി​ലാ​ളി​ക​ൾ​ക്കു പ​രി​ക്കേ​റ്റു

01:57 PM Feb 17, 2022 | Deepika.com
തൃ​പ്പൂ​ണി​ത്തു​റ: ഫ്ലാ​റ്റ് നി​ർ​മാ​ണ സ്ഥ​ല​ത്തെ തൊ​ഴി​ൽത്ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് രണ്ട് ബി​എം​എ​സ് തൊ​ഴി​ലാ​ളി​ക​ൾ​ക്കു പ​രു​ക്കേ​റ്റു. തൊ​ഴി​ലാ​ളി​ക​ളാ​യ സു​നി​ൽ (40), ഹ​രീ​ഷ് (35) എ​ന്നി​വ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

ക​ണ്ണ​ൻ​കു​ള​ങ്ങ​ര​യി​ലെ സി​ദ്ധി ഹോം​സി​നു വേ​ണ്ടി ഫ്ലാ​റ്റ് പ​ണി​യു​ന്ന സ്ഥ​ല​ത്താ​ണ് ഇന്നു രാ​വി​ലെ സി​ഐ​ടി​യു, ഐ​എ​ൻ​ടി​യു​സി, ബി​എം​എ​സ് തൊ​ഴി​ലാ​ളി​ക​ൾ ത​മ്മി​ൽ അ​ടി​യു​ണ്ടാ​യ​ത്. ഈ ​സൈ​റ്റി​ൽ നി​ല​വി​ൽ സി​ഐ​ടി​യു, ഐ​എ​ൻ​ടി​യു​സി തൊ​ഴി​ലാ​ളി​ക​ളാ​ണ് ജോ​ലി​ക്കു ക​യ​റു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ ജോ​ലി​ക്കു ക​യ​റാ​ൻ ബി​എം​എ​സ് യൂ​ണി​യ​നി​ൽ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ൾ വ​ന്നി​രു​ന്നു. അ​തി​നെത്തു​ട​ർന്നു ച​ർ​ച്ച​യും ന​ട​ന്നി​രു​ന്നു. ഇന്നു രാ​വി​ലെ ബി​എം​എ​സ് തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി​ക്കെ​ത്തി​യ​തോ​ടെ മ​റ്റു ര​ണ്ട് യൂ​ണി​യ​നു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ ഇ​വ​രെ ത​ട​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ​ക്കു പ​രി​ക്കേ​റ്റ​ത്. പോ​ലീ​സെ​ത്തി​യാ​ണ് തൊ​ഴി​ലാ​ളി​ക​ളെ പി​രി​ച്ചു​വി​ട്ട​ത്.