കാ​ക്ക​നാ​ട് ല​ഹ​രി​: ഷം​സു​ദീ​ന്‍ സേ​ട്ടി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ത്തി​യ​ത് 15 ല​ക്ഷം രൂ​പ

12:43 PM Feb 17, 2022 | Deepika.com
കൊ​ച്ചി: കാ​ക്ക​നാ​ട് ല​ഹ​രി​മ​രു​ന്നു കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മു​ഖ്യ​പ്ര​തി​ക​ളി​ലൊ​രാ​ളാ​യ ചെ​ന്നൈ തൊ​ണ്ടി​യാ​ര്‍​പേ​ട്ട് സ്വ​ദേ​ശി ഷം​സു​ദീ​ന്‍ സേ​ട്ടി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ത്തി​യ​ത് 15 ല​ക്ഷം രൂ​പ. മ​യ​ക്കു​മ​രുന്നു വാ​ങ്ങു​ന്ന​തി​നും മ​റ്റു​മാ​യി ഇ​ട​പാ​ടു​കാ​ര്‍ ന​ല്‍​കി​യ 15 ല​ക്ഷം രൂ​പ​യാ​ണ് ഇ​യാ​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ത്തി​യ​ത്.

കേ​സി​ലെ പ്ര​തി​ക​ളു​ടെ ഫോ​ണ്‍ കോ​ളു​ക​ള്‍, ബാ​ങ്ക് രേ​ഖ​ക​ള്‍ എ​ന്നി​വ​യി​ല്‍നി​ന്നാ​ണ് ഷം​സു​ദീ​ന്‍റെ പ​ങ്ക് അ​ന്വേ​ഷ​ണ സം​ഘം തി​രി​ച്ച​റി​ഞ്ഞ​ത്. ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഷം​സു​ദീ​നെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് എ​ക്‌​സൈ​സ് ക്രൈം ​ബ്രാ​ഞ്ച് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ടി.​എം. കാ​സി​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​ധു​ര സി​ക്ക​മം​ഗ​ല​ത്തു​നിന്നു പി​ടി​കൂ​ടി​യ​ത്. കേ​സി​ലെ 25-ാം പ്ര​തി​യാ​ണ് ഷു​സു​ദീ​ന്‍ സേ​ട്ട്.

ചെ​ന്നൈ ട്രി​പ്ലി​ക്ക​ന്‍​സി​ല്‍ ത​ങ്ങി​യ കാ​ക്ക​നാ​ട് കേ​സി​ലെ പ്ര​തി​ക​ള്‍​ക്ക് എം​ഡി​എം​എ കൈ​മാ​റി​യ​ത് ഷം​സു​ദീ​നാ​ണ്. മു​മ്പും പ്ര​തി​ക​ള്‍​ക്കു മ​യ​ക്കു​മ​രു​ന്ന് കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്ന് ഇ​യാ​ള്‍ ചോ​ദ്യം​ചെ​യ്യ​ലി​ല്‍ സ​മ്മ​തി​ച്ച​താ​യി എ​ക്സൈ​സ് ക്രൈം​ബ്രാ​ഞ്ച് അ​സി. ക​മ്മീ​ഷ​ണ​ര്‍ ടി.​എം. കാ​സിം പ​റ​ഞ്ഞു.

മ​ല​യാ​ളി​ക​ള്‍​ക്ക​ട​ക്കം നി​ര​വ​ധി​പ്പേ​ര്‍​ക്കും മ​യ​ക്കു​മ​രു​ന്ന് കൈ​മാ​റി​യി​ട്ടു​ള്ള​താ​യി ഇ​യാ​ള്‍ മൊ​ഴി​ന​ല്‍​കി​യി​ട്ടു​ണ്ട്. ഷം​സു​ദീ​നെ പി​ടി​കൂ​ടാ​നാ​യി എ​ക്സൈ​സ് സം​ഘം പ​ല​വ​ട്ടം ചെ​ന്നൈ​യി​ലെ​ത്തി​യെ​ങ്കി​ലും ഇ​യാ​ള്‍ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. കാ​ര​ക്ക​ല്‍, നാ​ഗൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ പ്ര​തി ക​ഴി​ഞ്ഞ ദി​വ​സം മ​ധു​ര​യി​ലെ ബ​ന്ധു​വീ​ട്ടി​ല്‍ എ​ത്തി​യ​താ​യി ക്രൈം​ബ്രാ​ഞ്ച് ജോ​യി​ന്‍റ് എ​ക്സൈ​സ് ക​മ്മി​ഷ​ണ​ര്‍ കെ.​എ. നെ​ല്‍​സ​ണി​നു ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു.

തു​ട​ര്‍​ന്ന് ഇ​യാ​ളു​ടെ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഷം​സു​ദീ​ന്‍ കു​ടു​ങ്ങി​യ​ത്. കേ​സി​ല്‍ പി​ടി​ച്ചെ​ടു​ത്ത എം​ഡി​എം​എ​യു​ടെ മൊ​ത്ത​വി​ത​ര​ണ​ക്കാ​ര​നാ​യ ഷം​സു​ദീ​ന്‍ സേ​ട്ടി​നെ​യാ​ണ് എ​ക്സൈ​സ് കൊ​ച്ചി​യി​ലെ​ത്തി​ച്ചു ചോ​ദ്യം ചെ​യ്തത്. ഇയാളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ 19 പ്ര​തി​ക​ള്‍​ക്കെ​തി​രേയു​ള്ള കു​റ്റ​പ​ത്രം ക​ഴി​ഞ്ഞ 11ന് ​കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. ഷം​സു​ദീ​ന്‍റെ അ​റ​സ്റ്റോ​ടെ കേ​സി​ല്‍ പി​ടി​യി​ലാ​യ​വ​രു​ടെ എ​ണ്ണം 20 ആ​യി. ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഷം​സു​ദീ​ന്‍റെ പി​ന്നി​ലു​ള്ള​വ​ര്‍​ക്കാ​യി എ​ക്സൈ​സ് സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.