യു​ക്രെ​യ്നി​ലേ​ക്കു​ള്ള വി​മാ​ന നി​യ​ന്ത്ര​ണം നീ​ക്കി; തീ​രു​മാ​നം യു​ദ്ധ​ഭീ​തി ക​ണ​ക്കി​ലെ​ടു​ത്ത്

12:26 PM Feb 17, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: യു​ദ്ധ​ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​ക്കും യു​ക്രെ​യ്നും ഇ​ട​യി​ലു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ളു​ടെ എ​ല്ലാ നി​യ​ന്ത്ര​ണ​ങ്ങ​ളും കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം നീ​ക്കി. യു​ക്രെയ്​നി​ലെ ഇ​ന്ത്യ​ക്കാ​രു​ടെ മ​ട​ക്ക​ത്തി​ന് കൂ​ടു​ത​ൽ വി​മാ​ന സ​ർ​വീ​സു​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും.

കോ​വി​ഡ് കാ​ല നി​യ​ന്ത്ര​ണ​ങ്ങ​ൾ യു​ക്രെ​യ്ൻ വി​മാ​ന​ങ്ങ​ൾ​ക്ക് ബാ​ധ​ക​മ​ല്ലെ​ന്നാ​ണ് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. സ​ർ​വീ​സു​ക​ളു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും എ​ണ്ണ​ത്തി​ലും നി​യ​ന്ത്ര​ണ​മി​ല്ല.

ചാ​ർ​ട്ടേ​ഡ് വി​മാ​ന​ങ്ങ​ളും ഇ​ന്ത്യ​ക്കാ​രു​ടെ മ​ട​ക്ക​ത്തി​ന് ഏ​ർ​പ്പെ​ടു​ത്തും. ഇ​തി​നാ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​വു​മാ​യു​ള്ള കൂ​ടി​യാ​ലോ​ച​ന തു​ട​രു​ക​യാ​ണെ​ന്നും വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

യു​ക്രെ​യ്ൻ പ്ര​തി​സ​ന്ധി​യി​ൽ സ​ഹാ​യ​ത്തി​ന് 1800118797 എ​ന്ന ടോ​ൾ ഫ്രീ ​ന​ന്പ​റി​ൽ വി​ളി​ക്കാം. കൂ​ടാ​തെ 011 23012113, 23014104, 23017905 എ​ന്നീ ന​ന്പ​റു​ക​ളി​ലും ബ​ന്ധ​പ്പെ​ടാം. situationroom @mea.gov.in എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലും സ​ഹാ​യം തേ​ടാ​വു​ന്ന​താ​ണ്.

കീ​വി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ഫോ​ണ്‍ ന​ന്പ​റി​ലും ഇ- ​മെ​യി​ൽ വി​ലാ​സ​ത്തി​ലും മു​ഴു​വ​ൻ സ​മ​യ​വും ആ​ശ​യ​വി​നി​മ​യം സാ​ധ്യ​മാ​കും. 20,000ത്തി​ല​ധി​കം ഇ​ന്ത്യ​ക്കാ​ർ യു​ക്രെ​യ്നി​ലു​ണ്ടെ​ന്നാ​ണ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​തി​ൽ 18,000ത്തി​ല​ധി​കം പേ​ർ വി​ദ്യാ​ർ​ഥി​ക​ളാ​ണ്.