ആലപ്പുഴ: കെഎസ്ഇബി വിവാദത്തിൽ മുൻ മന്ത്രി എം.എം. മണിക്കെതിരേ വിമർശനം കടുപ്പിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മണിയെപോലൊരു തട്ടിപ്പുകാരൻ കേരളത്തിൽ വേറെയില്ല. ലാലു പ്രസാദ് യാദവിന്റെ കേരള പതിപ്പാണ് മണിയെന്നും സുരേന്ദ്രൻ വിമർശിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെതിരേയും സുരേന്ദ്രൻ വിമർശനം നടത്തി. കെഎസ്ഇബി അഴിമതിയിൽ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല. പിണറായി മൻമോഹൻ സിംഗിന് പഠിക്കുകയാണോയെന്നും സുരേന്ദ്രൻ ചോദിച്ചു.
ഹരിപ്പാട്ടെ ബിജെപി പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നിൽ സിപിഎമ്മാണെന്നും സുരേന്ദ്രൻ ആരോപിച്ചു. സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയയും ക്വട്ടേഷൻ സംഘവും അഴിഞ്ഞാടുകയാണ്. ക്രമസമാധാന നില തകർന്നു. ആഭ്യന്തരവകുപ്പ് പൂർണമായും പരാജയമെന്നും അദ്ദേഹം പറഞ്ഞു.
"മണി ലാലു പ്രസാദ് യാദവിന്റെ കേരള പതിപ്പ്, ഒന്നാന്തരം തട്ടിപ്പുകാരൻ': കടുപ്പിച്ച് സുരേന്ദ്രൻ
11:41 AM Feb 17, 2022 | Deepika.com