ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,757 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതരായി നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 3.32 ലക്ഷമായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 541 കോവിഡ് മരണവും സ്ഥിരീകരിച്ചു. ഇതോടെ കോവിഡിൽ ഇതുവരെ ജീവൻ നഷ്ടപ്പെട്ടവരുടെ ആകെ എണ്ണം 5,10,413 ആയി ഉയർന്നു. പുതിയതായി 67,538 പേര് രോഗമുക്തരായി.
പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.61 ശതമാനമാണ്. ഇതുവരെ 4,19,10,984 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. 1,74,24,36,288 ഡോസ് വാക്സിന് വിതരണം ചെയ്തു.
രാജ്യത്ത് 30,757 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
10:18 AM Feb 17, 2022 | Deepika.com