അ​വി​ശ്വാ​സം അ​തി​ജീ​വി​ച്ച‌് കു​വൈ​റ്റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി

07:46 AM Feb 17, 2022 | Deepika.com
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ഹ്മ​ദ് നാ​സ​ർ അ​ൽ മു​ഹ​മ്മ​ദ് അ​സ​ബാ​ഹ് പാ​ർ​ല​മെ​ന്‍റി​ൽ അ​വി​ശ്വാ​സ പ്ര​മേ​യം അ​തി​ജ​യി​ച്ചു. സ​ഭ​യി​ൽ ഹാ​ജ​രാ​യ 21 പേ​ർ പ്ര​മേ​യ​ത്തെ പി​ന്തു​ണ​ച്ച​പ്പോ​ൾ 23 പേ​ർ മ​ന്ത്രി​യി​ൽ വി​ശ്വാ​സം രേ​ഖ​പ്പെ​ടു​ത്തി.

ശു​ഐ​ബ് അ​ൽ മു​വൈ​സി​രി കൊ​ണ്ടു​വ​ന്ന കു​റ്റ​വി​ചാ​ര​ണ ച​ർ​ച്ച ചെ​യ്ത​തി​ന് ഒ​ടു​വി​ലാ​ണ് പ​ത്ത് എം​പി​മാ​ർ ഒ​പ്പി​ട്ട് അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കു​വൈ​റ്റ് എം​ബ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മ​ക്കേ​ടു​ക​ൾ ആ​രോ​പി​ച്ചാ​യി​രു​ന്നു കു​റ്റ​വി​ചാ​ര​ണ.