ലക്നോ: ഉത്തർപ്രദേശ് കുശിനഗറിൽ വിവാഹ ആഘോഷത്തിനിടെ അതിഥികൾ കിണറ്റിൽ വീണു. പെൺകുട്ടികളും സ്ത്രീകളും ഉൾപ്പെടെ 11 പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹൽദി ചടങ്ങ് കാണാനായി ഇവർ കിണറിന് മുകളിൽ നിന്ന സ്ലാബ് തകർന്നാണ് അപകടം. ഭാരം താങ്ങാനാവാതെ കിണറിന് മുകളിലുള്ള ഇരുമ്പ് ഗ്രില്‍ പൊട്ടി വീഴുകയായിരുന്നു. 15 പേരെ നാട്ടുകാർ ചേർന്നു രക്ഷിച്ചു.
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാലുലക്ഷം രൂപ നഷ്ടപരിഹാരമായി പ്രഖ്യാപിച്ചതായി കുശിനഗര്‍ ജില്ലാ കലക്ടര്‍ അറിയിച്ചു.
വിവാഹ ആഘോഷത്തിനിടെ സ്ലാബ് തകർന്നു; കിണറ്റിൽ വീണ് 11 പേർ മരിച്ചു
07:17 AM Feb 17, 2022 | Deepika.com