ലോ​ക​ത്ത് കോ​വി​ഡ് വ്യാ​പ​നം കു​റ​യു​ന്നു: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

02:32 AM Feb 17, 2022 | Deepika.com
ന്യൂ​യോ​ർ​ക്ക്: ആ​ഗോ​ള​ത​ല​ത്തി​ൽ പു​തു​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം 19 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞ​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്ല്യു​എ ച്ച്ഒ). ​മ​ര​ണ​നി​ര​ക്കും താ​ര​ത​മ്യേ​ന നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്.

ക​ഴി​ഞ്ഞാ​ഴ്ച ലോ​ക​വ്യാ​പ​ക​മാ​യി 1.6 കോ​ടി ആ​ളു​ക​ൾ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 75,000 മ​ര​ണ​ങ്ങ​ളും. റ​ഷ്യ​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. കി​ഴ​ക്ക​ൻ യൂ​റോ​പ്പി​ലും കോ​വി​ഡ് കു​തി​ച്ചു​യ​ർ​ന്നി​രു​ന്നു. കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ൺ ആ​യി​രു​ന്നു വ്യാ​പന​ത്തി​ന് കാ​ര​ണം.

അ​തേ​സ​മ​യം, കോ​വി​ഡ് ന​മ്മെ വി​ട്ടു​പോ​യി​ട്ടി​ല്ലെ​ന്നും വാ​ക്സി​നേ​ഷ​ൻ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും ഡ​ബ്ല്യു​എ​ച്ച്ഒ മേ​ധാ​വി ടെ​ഡ്രോ​സ് അ​ഥാ​നോം ഗെ​ബ്രി​യേ​സ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.