ഇ​ന്ത്യ​യ്ക്ക് ആ​റ് വി​ക്ക​റ്റ് ജ​യം

11:09 PM Feb 16, 2022 | Deepika.com
കോ​ൽ​ക്ക​ത്ത: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ആ​ദ്യ ട്വ​ന്‍റി-20​യി​ൽ ഇ​ന്ത്യ​യ്ക്ക് ആ​റ് വി​ക്ക​റ്റ് ജ​യം. വി​ൻ​ഡീ​സ് ഉ​യ​ർ​ത്തി​യ 158 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഇ​ന്ത്യ 18.5 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ മ​റ​ക​ട​ന്നു. സ്കോർ:- ഇന്ത്യ-162-4, വിൻഡീസ്-157-7.

ഇ​ന്ത്യ​യ്ക്കാ​യി ഓ​പ്പ​ണ​റു​മാ​രാ​യ നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ​യും ഇ​ഷാ​ൻ കി​ഷ​നും മി​ക​ച്ച തു​ട​ക്ക​മാ​ണ് കു​റി​ച്ച​ത്. 19 പ​ന്തി​ൽ മൂ​ന്ന് സി​ക്സും നാ​ല് ഫോ​റും ഉ​ൾ​പ്പെ​ടെ 40 റ​ണ്‍​സാ​ണ് രോ​ഹി​ത് അ​ടി​ച്ചു​കൂ​ട്ടി​യ​ത്. ഇ​ഷാ​ൻ കി​ഷ​ൻ 35 റ​ണ്‍​സും നേ​ടി. 64 റ​ണ്‍​സാ​ണ് ഇ​രു​വ​രും ചേ​ർ​ന്നെ​ടു​ത്ത​ത്.

വി​രാ​ട് കോ​ഹ്ലി 17 റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​യി. സൂ​ര്യ​കു​മാ​ർ യാ​ദ​വ് 34 റ​ണ്‍​സെ​ടു​ത്തും വെ​ങ്ക​ടേ​ഷ് അ​യ്യ​ർ 24 റ​ണ്‍​സു​മെ​ടു​ത്ത് പു​റ​ത്താ​കാ​തെ ഇന്ത്യയെ വിജയത്തിലെത്തിച്ചു.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ വി​ൻ​ഡീ​സ് നി​ശ്ചി​ത 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 157 റ​ണ്‍​സെ​ടു​ത്ത​ത്. നി​ക്കോ​ളാ​സ് പൂ​ര​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി​യാ​ണ് വി​ൻ​ഡീ​സി​ന് ക​രു​ത്താ​യ​ത്. 43 പ​ന്തി​ൽ അ​ഞ്ച് സി​ക്സും നാ​ല് ഫോ​റും ഉ​ൾ​പ്പെ​ടെ 61 റ​ണ്‍​സാ​ണ് പൂ​ര​ൻ നേ​ടി​യ​ത്.

പൂ​ര​ന് കൈ​ൽ മേ​യേ​ഴ്സും പി​ന്തു​ണ ന​ൽ​കി. മേ​യേ​ഴ്സ് 24 പ​ന്തി​ൽ 31 റ​ണ്‍​സെ​ടു​ത്തു. പൂ​ര​നും മേ​യേ​ഴ്സ​നും ചേ​ർ​ന്നും 47 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് പ​ടു​ത്തു​യ​ർ​ത്ത​ത്. അ​കേ​ൽ ഹൊ​സൈ​ൻ 10 റ​ണ്‍​സും നേ​ടി. നാ​യ​ക​ൻ പൊ​ള്ളാ​ർ​ഡ് 19 പ​ന്തി​ൽ 24 റ​ണ്‍​സെ​ടു​ത്തു പു​റ​ത്താ​കാ​തെ നി​ന്നു.

ഇ​ന്ത്യ​യ്ക്കാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച ര​വി ബി​ഷ്ണോ​യി നാ​ല് ഓ​വ​റി​ൽ 17 റ​ണ്‍​സ് വ​ഴ​ങ്ങി ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി. ഹ​ർ​ഷ​ൽ പ​ട്ടേ​ലും ര​ണ്ട് വി​ക്ക​റ്റ് നേ​ടി.