കോഴിക്കോട്: ചെരണ്ടത്തൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ബിജെപി പ്രവർത്തകന്റെ രണ്ട് കൈപ്പത്തിയും തകർന്നു. മൂഴിക്കൽ മീത്തൽ ഹരിപ്രസാദിനാണ് (29) പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീട്ടിന്റെ മുകളിലെ നിലയിലായിരുന്നു സ്ഫോടനം നടന്നത്. പ്രദേശത്തുനിന്ന് സ്ഫോടക വസ്തുക്കളുടെ അവശിഷ്ടം പോലീസ് കണ്ടെടുത്തു. ഹരിപ്രസാദ് ബിജെപി പ്രവർത്തകനാണെന്ന് പോലീസ് അറിയിച്ചു.
ബോംബ് നിർമാണത്തിനിടെ സ്ഫോടനം; ബിജെപി പ്രവർത്തകന്റെ കൈപ്പത്തികൾ തകർന്നു
11:12 PM Feb 16, 2022 | Deepika.com