കോ​വി​ഡ് കു​റ​യു​ന്നു; നി​യ​ന്ത്ര​ണം നീ​ക്ക​ണ​മെ​ന്ന് കേ​ന്ദ്രം

10:21 PM Feb 16, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് കേ​സു​ക​ൾ കു​റ​ഞ്ഞു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ക്കാ​ന്‍ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശം. പു​തി​യ കേ​സു​ക​ളു​ടെ പ്ര​വ​ണ​ത​യും പോ​സി​റ്റി​വി​റ്റി നി​ര​ക്കും പ​രി​ഗ​ണി​ച്ച് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക​യോ പ​രി​മി​ത​പ്പെ​ടു​ത്തു​ക​യോ ചെ​യ്യാ​നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​ദേ​ശം.

സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ർ​ക്ക് കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ഭൂ​ഷ​ൺ ആ​ണ് ക​ത്ത് അ​യ​ച്ചി​രി​ക്കു​ന്ന​ത്. ജ​നു​വ​രി 21 മു​ത​ൽ രാ​ജ്യ​ത്ത് കോ​വി​ഡ് തു​ട​ർ​ച്ച​യാ​യി കു​റ​യു​ന്ന പ്ര​വ​ണ​ത​യാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്ന് ക​ത്തി​ൽ ആ​രോ​ഗ്യ സെ​ക്ര​ട്ട​റി പ​റ​യു​ന്നു.

ജ​ന​ങ്ങ​ള്‍​ക്ക് സ്വാ​ഭാ​വി​ക സ​ഞ്ചാ​ര​ത്തി​നു​ള്ള അ​വ​സ​ര​മു​ണ്ടാ​ക്കാ​നും സാ​മ്പ​ത്തി​ക മേ​ഖ​ല​യ്ക്ക് ഊ​ര്‍​ജ്ജം ന​ല്‍​കു​ന്ന​തി​നു​മാ​ണ് അ​ധി​ക​നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ സം​സ്ഥാ​ന​ങ്ങ​ളോ​ട് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ഫെ​ബ്രു​വ​രി 10-ന് ​പു​തി​യ മാ​ന​ദ​ണ്ഡം സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യി​രു​ന്നു.

എ​ന്നാ​ല്‍ കേ​ന്ദ്രം നി​ര്‍​ദേ​ശി​ച്ച​തി​ലും കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ല​വി​ലു​ണ്ട്. പ്ര​ത്യേ​കി​ച്ച് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും സം​സ്ഥാ​ന അ​തി​ര്‍​ത്തി​ക​ളി​ലു​മാ​ണ് കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.