സോ​ളാ​ർ അ​പ​കീ​ർ​ത്തി കേ​സ്: അ​ഡീ​ഷ​ണ​ൽ ജി​ല്ലാ കോ​ട​തി​ക്കു കൈ​മാ​റി

09:14 PM Feb 16, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നെ​തി​രാ​യ അ​പ​കീ​ർ​ത്തി കേ​സ് ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ നി​ന്നും അ​ഡീ​ഷ​ണ​ൽ ജി​ല്ലാ കോ​ട​തി മൂ​ന്നി​നു കൈ​മാ​റി. സോ​ളാ​ർ ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​മ്മ​ൻ ചാ​ണ്ടി ന​ൽ​കി​യ അ​പ​കീ​ർ​ത്തി കേ​സി​ൽ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് 10,10,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന സ​ബ് കോ​ട​തി ഉ​ത്ത​ര​വ് ജി​ല്ലാ കോ​ട​തി ഉ​പാ​ധി​ക​ളോ​ടെ സ്റ്റേ ​ചെ​യ്തി​രു​ന്നു.

ഇ​തേ തു​ട​ർ​ന്ന് തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി ജി​ല്ലാ കോ​ട​തി കേ​സ് അ​ഡീ​ഷ​ണ​ൽ ജി​ല്ലാ കോ​ട​തി മൂ​ന്നി​ലേ​ക്കു ന​ൽ​കി ഉ​ത്ത​ര​വാ​കു​ക​യാ​യി​രു​ന്നു. പ​തി​ന​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ൽ കോ​ട​തി​യി​ൽ സ്റ്റാ​ന്പ് ഡ്യൂ​ട്ടി കെ​ട്ടി​വ​യ്ക്കാ​ൻ നി​ർ​ദേ​ശി​ച്ചു. കോ​ട​തി ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് നോ​ട്ടീ​സും അ​യ​ച്ചു. മാ​ർ​ച്ച് 22 ന് ​കോ​ട​തി കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും.