യു​ക്രെ​യി​നി​ൽ നി​ന്ന് മ​ട​ങ്ങാ​ൻ വി​മാ​ന​സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണം: ഉ​മ്മ​ൻ ചാ​ണ്ടി

09:01 PM Feb 16, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: യു​ദ്ധ​സാ​ധ്യ​ത നി​ല​നി​ല്ക്കു​ന്ന യു​ക്രെ​യി​നി​ൽ നി​ന്നു വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രോ​ടു മ​ട​ങ്ങാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​വി​ടെ​യു​ള്ള ഇ​ന്ത്യ​ക്കാ​ർ​ക്കു മ​ട​ങ്ങാ​ൻ അ​ടി​യ​ന്ത​ര സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി കേ​ന്ദ്ര​വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ആ​യി​ര​ക്ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ൾ അ​വി​ടെ നി​ന്നു പോ​രാ​ൻ ത​യാ​റെ​ടു​ത്തു നി​ല്ക്കു​ക​യാ​ണെ​ങ്കി​ലും വി​മാ​ന​മി​ല്ലാ​ത്ത​തി​നാ​ൽ മ​ട​ക്ക​യാ​ത്ര അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്. കു​വൈ​റ്റ് യു​ദ്ധം ഉ​ണ്ടാ​യ​പ്പോ​ൾ ഇ​ന്ത്യ ഗ​വ​ണ്മെ​ന്‍റ് ന​ട​ത്തി​യ​തു​പോ​ലു​ള്ള ര​ക്ഷാ​ദൗ​ത്യം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്നു കേ​ന്ദ്ര​മ​ന്ത്രി ഉ​റ​പ്പു ന​ല്കി​യെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി അ​റി​യി​ച്ചു.