ശ്രേ​യ​സ് അ​യ്യ​ർ കോ​ൽ​ക്ക​ത്ത നാ​യ​ക​ൻ

04:43 PM Feb 16, 2022 | Deepika.com
കോ​ൽ​ക്ക​ത്ത: ഐ​പി​എ​ൽ ടീം ​കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ ഇ​നി ശ്രേ​യ​സ് അ​യ്യ​ർ ന​യി​ക്കും. ടീ​മി​ന്‍റെ പു​തി​യ നാ​യ​ക​നാ​യി ശ്രേ​യ​സി​നെ ടീം ​മാ​നേ​ജ്മെ​ന്‍റ് പ്ര​ഖ്യാ​പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന താ​ര​ലേ​ല​ത്തി​ൽ 12.5 കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് താ​ര​ത്തെ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് ടീ​മി​ലെ​ത്തി​ച്ച​ത്.

ദി​നേ​ശ് കാ​ർ​ത്തി​ക്കി​ന്‍റെ മോ​ശം ഫോ​മി​നെ തു​ട​ർ​ന്ന് ഇം​ഗ്ല​ണ്ട് താ​രം എ​യി​ൻ മോ​ർ​ഗ​ന്‍റെ കീ​ഴി​ലാ​ണ് കോ​ൽ​ക്ക​ത്ത ക​ഴി​ഞ്ഞ സീ​സ​ണ്‍ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇ​രു​വ​രെ​യും ടീം ​താ​ര​ലേ​ല​ത്തി​ന് മു​ൻ​പ് ഒ​ഴി​വാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​ന്‍റെ നാ​യ​ക​നാ​യി മു​ൻ​പ​രി​ച​യ​മു​ള്ള ശ്രേ​യ​സി​നെ താ​ര​ലേ​ല​ത്തി​ലൂ​ടെ കോ​ൽ​ക്ക​ത്ത സ്വ​ന്ത​മാ​ക്കി​യ​ത്.

ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​ലൂ​ടെ 2015-ലാ​ണ് താ​രം ഐ​പി​എ​ല്ലി​ൽ അ​ര​ങ്ങേ​റി​യ​ത്. ഗൗ​തം ഗം​ഭീ​റി​ന്‍റെ പി​ൻ​ഗാ​മി​യാ​യി 2018-ൽ ​നാ​യ​ക സ്ഥാ​ന​ത്തെ​ത്തി. ത​ന്‍റെ നാ​യ​ക​ത്വ​ത്തി​ൽ ഡ​ൽ​ഹി​യെ 2019-ൽ ​പ്ലേ ഓ​ഫി​ലും 2020-ൽ ​ഫൈ​ന​ലി​ലും എ​ത്തി​ച്ച ശ്രേ​യ​സി​ന് തൊ​ട്ട​ടു​ത്ത വ​ർ​ഷം പ​രി​ക്ക് മൂ​ലം ആ​ദ്യ​പ​കു​തി​യി​ൽ ക​ളി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

ഇ​തോ​ടെ ഡ​ൽ​ഹി ഋ​ഷ​ഭ് പ​ന്തി​നെ നാ​യ​ക​നാ​ക്കി. പി​ന്നീ​ട് ശ്രേ​യ​സ് തി​രി​ച്ചു​വ​ന്നെ​ങ്കി​ലും പ​ന്തി​നെ നാ​യ​ക സ്ഥാ​ന​ത്ത് ടീം ​നി​ൽ​നി​ർ​ത്തു​ക​യാ​യി​രു​ന്നു.