ഹൈ​ക്കോ​ട​തി രേ​ഖ​യി​ൽ കൃ​ത്രി​മം കാ​ട്ടി; അ​ഭി​ഭാ​ഷ​ക​നും പ്ര​തി​ക്കു​മെ​തി​രേ പ​രാ​തി

04:08 PM Feb 16, 2022 | Deepika.com
കൊ​ച്ചി: ഹൈ​ക്കോ​ട​തി രേ​ഖ​യി​ൽ പ്ര​തി​യും അ​ഭി​ഭാ​ഷ​ക​നും ചേ​ർ​ന്ന് കൃ​ത്രി​മം കാ​ട്ടി​യെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍റെ പ​രാ​തി. ഭാ​ര്യ​യെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ക​ര​മ​ന പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ പ്ര​തി ശ​ശാ​ങ്ക്കു​മാ​ർ ഇ​യാ​ളു​ടെ അ​ഭി​ഭാ​ഷ​ക​ൻ ഷാ​നു എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്.

ഇ​യാ​ൾ സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി കോ​ട​തി മ​റ്റൊ​രു തീ​യ​തി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ഹൈ​ക്കോ​ട​തി വെ​ബ്സൈ​റ്റി​ൽ നി​ന്നും ല​ഭി​ക്കു​ന്ന കേ​സ് സ്ഥി​തി​വി​വ​ര​ത്തി​ന്‍റെ പി​ഡി​എ​ഫ് ഫ​യ​ൽ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത ശേ​ഷം അ​റ​സ്റ്റ് ഉ​ൾ​പ്പ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ ത​ട​യു​ന്നു​വെ​ന്ന് എ​ഡി​റ്റ് ചെ​യ്ത് ചേ​ർ​ത്ത് പോ​ലീ​സി​ന് സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സം​ശ​യം തോ​ന്നി​യ പോ​ലീ​സ് ഹൈ​ക്കോ​ട​തി വെ​ബ്സൈ​റ്റി​ൽ ക​യ​റി പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് രേ​ഖ​യി​ൽ കൃ​ത്രി​മം ന​ട​ന്നു​വെ​ന്ന് ബോ​ധ്യ​മാ​യ​ത്. ഇ​തോ​ടെ പ്രോ​സി​ക്യൂ​ഷ​ൻ വി​വ​രം ഹൈ​ക്കോ​ട​തി​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​ൻ അ​പേ​ക്ഷ മാ​നി​ച്ച് പ്ര​തി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ക്കാ​മെ​ന്ന് ഹൈ​ക്കോ​ട​തി അ​റി​യി​ച്ചി​ട്ടു​ണ്ട്.