തിരുവനന്തപുരം: സംസ്ഥാനത്ത് വർക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ, സ്വകാര്യ മേഖലകളിലെ ചില പ്രത്യേകം വിഭാഗം ജീവനക്കാർക്കായി പ്രഖ്യാപിച്ച ഇളവാണ് പിൻവലിച്ച് ഉത്തരവിറക്കിയത്.
കോവിഡ് വ്യാപനം കുറഞ്ഞതോടെയാണ് നടപടി. ഉത്തരവ് ബുധനാഴ്ച മുതൽ പ്രാബല്യത്തിൽവന്നു. ഭിന്നശേഷി വിഭാഗങ്ങൾ, മുലയൂട്ടുന്ന അമ്മമാര്‍, രോഗബാധിതര്‍ എന്നീ വിഭാഗങ്ങള്‍ക്കായിരുന്നു മൂന്നാം ഘട്ടത്തില്‍ വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയിരുന്നത്.
സർക്കാർ, സ്വകാര്യ മേഖലകളിൽ വർക്ക് ഫ്രം ഹോം പിൻവലിച്ചു
03:47 PM Feb 16, 2022 | Deepika.com