കല്യാണ വീട്ടിലെ ബോംബേറ്: ഏ​ച്ചൂ​ർ സം​ഘം എ​ത്തി​യ​ത് മൂന്നു ബോംബുകളുമായി

12:53 PM Feb 16, 2022 | Deepika.com
കണ്ണൂർ: കല്യാണ സ്ഥലത്തെ ബോംബേറിൽ ഒരു യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ വ്യ​ക്ത​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ​യാ​ണ് ബോംബെറിഞ്ഞ ഏ​ച്ചൂ​ർ സം​ഘം വി​വാ​ഹ വീ​ട്ടി​ൽ എ​ത്തി​യ​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ.

മൂ​ന്ന് ബോം​ബു​ക​ളാ​ണ് ഇ​വ​ർ കൈയിൽ ക​രു​തി​യി​രു​ന്ന​ത്. ഇ​തു മൂ​ന്നും തോ​ട്ട​ട സം​ഘ​ത്തിനു നേ​രെ എ​റി​ഞ്ഞ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഒ​രു ബോം​ബ് പൊ​ട്ടു​ക​യും ഒന്നു പൊ​ട്ടാ​തെ നി​ല​ത്തു വീ​ഴു​ക​യും ചെയ്തു. മ​റ്റൊ​ന്ന് ഇ​വ​രു​ടെ കൂ​ട്ട​ത്തി​ൽ ത​ന്നെ​യു​ള്ള ജി​ഷ്ണു​വി​ന്‍റെ ത​ല​യി​ൽ ത​ട്ടി​പൊ​ട്ടു​കയായിരുന്നു.

ജി​ഷ്ണു​വി​ന്‍റെ ത​ല​യി​ൽ ത​ട്ടി​പൊ​ട്ടി​യ ബോം​ബി​ൽ ലോ​ഹ ചീ​ളു​ക​ളു​ള്ള​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, നി​ല​ത്തു പൊ​ട്ടാ​തെ വീ​ണ ബോം​ബി​ൽ ലോ​ഹ​ത്തി​ന്‍റെ അം​ശ​മി​ല്ലെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. വി​വാ​ഹ ത​ലേന്നു രാ​ത്രി​യി​ലെ ആ​ഘോ​ഷ​ത്തി​നി​ടെ മി​ഥു​നെ തോ​ട്ട സം​ഘ​ത്തി​ൽ പെ​ട്ട​യാ​ൾ ത​ല്ലി​യെ​ന്നും മി​ഥു​ൻ അ​യാ​ളെ വാ​ഹ​ന​ത്തി​ന്‍റെ താ​ക്കോ​ൽകൊ​ണ്ട് കു​ത്തി​യെ​ന്നും വി​വ​ര​മു​ണ്ട്.

ഇ​തിനു വി​വാ​ഹ​ദി​വ​സം തി​രി​ച്ച​ടി​യു​ണ്ടാ​യാ​ൽ ബോം​ബെ​റി​ഞ്ഞ് എ​തി​രാ​ളി​ക​ളെ അ​പാ​യ​പെ​ടു​ത്ത​നാ​ണ് സം​ഘം ആ​സൂ​ത്ര​ണം ചെ​യ്തെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. മൂ​ന്നു ബോം​ബു​ക​ളും പ്ര​തി​ക​ൾ ത​ന്നെ​യാ​ണ് ഉ​ണ്ടാ​ക്കി​യ​തെ​ന്നാ​ണ് പ്ര​തി​ക​ളു​ടെ മൊ​ഴി​ക​ളി​ൽനി​ന്നു​ള്ള സൂ​ച​ന.​

ക​ല്യാ​ണ വീ​ട്ടി​ലേ​ക്കു ക​യ​റാ​ൻ സ​മ്മ​തി​ക്കാ​ത്ത​തി​ന്‍റെ പി​ന്നാ​ലെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​തെ​ന്നും ബോം​ബെ​റി​ഞ്ഞ​തെ​ന്നു​മാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. കൂ​ടു​ത​ൽ പേ​ർ ഇ​തി​ൽ ഉ​ൾ​പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ബോം​ബേ​റി​ന് കാ​ര​ണം ത​ർ​ക്കം

ക​ല്യാ​ണ വീ​ട്ടി​ൽ ഡാ​ൻ​സ് ക​ളി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ബോം​ബേ​റി​നു കാ​ര​ണ​മെ​ന്ന് റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ട്. ഡാ​ൻ​സ് ക​ളി​ക്കു​ന്ന​തി​നി​ടെ മു​ഖ്യ​പ്ര​തി അ​ക്ഷ​യ് സൗ​ണ്ട് ബോ​ക്സി​ന്‍റെ ക​ണ​ക്ഷ​ൻ വിഛേ​ദി​ക്കു​ക​യും തു​ട​ർ​ന്ന് ഇ​രു​വി​ഭാ​വും ത​മ്മി​ൽ ത​ർ​ക്ക​വും സം​ഘ​ർ​ഷ​വും ഉ​ണ്ടാ​കു​ക​യാ​യി​രു​ന്നു.

ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ൽ ക​ല്യാ​ണ ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച പ്ര​തി അ​ക്ഷ​യ് അ​ട​ക്കം മൂ​ന്ന് ബോം​ബു​ക​ൾ കൈയി​ൽ ക​രു​തി​യി​രു​ന്നു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ വ​ധു​വ​ര​ൻ​മാ​രെ ആ​ന​യി​ച്ചുകൊ​ണ്ടു​പോ​കു​മ്പോ​ൾ ഏ​ച്ചൂ​ർ സം​ഘ​വും പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യി വീ​ണ്ടും ത​ർ​ക്ക​മു​ണ്ടായി. തു​ട​ർ​ന്ന് കൊ​ല്ല​ണ​മെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ ബോം​ബെ​റി​യു​ക​യും മു​ന്പി​ൽ പോ​കു​ക​യാ​യി​രു​ന്ന ജി​ഷ്ണു​വി​ന്‍റെ ത​ല​യി​ൽ ബോം​ബ് വീ​ണു ജി​ഷ്ണു കൊ​ല്ല​പ്പെ​ടു​ക​യു​മാ​യി​രു​ന്നെ​ന്ന് റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ഒ​രു വീ​ഡി​യോ​യി​ൽ നീ​ല ക​ള​ർ ഷ​ർ​ട്ട് ധ​രി​ച്ച​വ​രു​ടെ ഇ​ട​യി​ലാ​ണ് ബോം​ബ് സ്ഫോ​ട​നം ഉ​ണ്ടാ​യ​തെ​ന്ന് കാ​ണു​ന്നു​ണ്ട്. മ​റ്റൊ​രു വീ​ഡി​യോ​യി​ൽ ഒ​രാ​ൾ ആം​ഗ്യം കാ​ണി​ച്ചു ബോം​ബ് എ​റി​യാ​ൻ നി​ർ​ദേ​ശി​ക്കു​ന്നു​ണ്ട്. ഇ​തു​ക​ഴി​ഞ്ഞ​യു​ട​നെ​യാ​ണ് ബോം​ബ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്.

പ്ര​തി അ​ക്ഷ​യ് സ്വ​മേ​ധ​യ കു​റ്റം സ​മ്മ​തി​ച്ചെ​ന്നും റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു​ണ്ട്.​ ജി​ഷ്ണു​വി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​നു സ​മീ​പം കി​ട​ന്ന പൊ​ട്ടാ​ത്ത ബോം​ബ് അ​ക്ഷ​യ് മാ​റ്റി​വയ്​ക്കു​ന്ന​തു ക​ണ്ട​വ​രു​ണ്ടെ​ന്നും എ​ട​ക്കാ​ട് ഇ​ൻ​സ്പെ​ക്ട​ർ എം.​അ​നി​ൽ ത​ല​ശേ​രി അ​ഡീ​ഷ​ണ​ൽ ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യ​ൽ സ​മ​ർ​പ്പി​ച്ച റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.