ലക്നോ: കേരളത്തിനെതിരേ വിവാദ പരാമർശം നടത്തിയ യോഗി ആദിത്യനാഥിനെതിരേ വിമർശനവുമായി സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഹിന്ദു മുസ്ലിം വര്‍ഗീയത പറയുന്നതിലും അക്രമം ഉണ്ടാക്കുന്നതിലും മാത്രമാണ് യോഗി വായ തുറക്കുന്നതെന്ന് അഖിലേഷ് ഒരു സ്വകാര്യ വാർത്താ ചാനലിനോട് തുറന്നടിച്ചു.
യുപിയേക്കാള്‍ എത്രയോ മുന്‍പിലാണ് എല്ലാ മേഖലകളിലും കേരളമെന്ന് എല്ലാവർക്കും അറിയാം. തെരഞ്ഞെടുപ്പില്‍ ബിജെപിയെ ജനങ്ങള്‍ തൂത്തെറിയും. ദളിത് പിന്നോക്ക വിഭാഗക്കാരും ന്യൂനപക്ഷവും ബിജെപിക്ക് എതിരാണ്. അപമാനിക്കപ്പെട്ട മുന്നോക്ക വിഭാഗക്കാരും ഇപ്പോള്‍ അവർക്ക് എതിരായെന്നും അഖിലേഷ് പറഞ്ഞു.
യോഗി വായ തുറക്കുന്നത് വർഗീയത പറയാൻ മാത്രം; വിമർശിച്ച് അഖിലേഷ്
12:37 PM Feb 16, 2022 | Deepika.com