കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള ഡ്യൂട്ടി ഫ്രീ മദ്യത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കസ്റ്റംസ് മുന്‍ സൂപ്രണ്ട് ലൂക്ക് കെ. ജോര്‍ജിനെ റിമാന്‍ഡ് ചെയ്തു. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇയാളെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. '
പല തവണ സമന്‍സും അറസ്റ്റ് വാറണ്ടും അയച്ചിട്ടും ഹാജരായിരുന്നില്ല. ചൊവ്വാഴ്ച കസ്റ്റംസ് വിജിലന്‍സിനു മുന്നില്‍ ഹാജരാകാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ പാസ്പോര്‍ട്ട് നമ്പര്‍ ശേഖരിച്ച് അവരുടെ പേരില്‍ ബില്ല് അടച്ചും അല്ലാതെയും മദ്യം പുറത്തേക്ക് കടത്തി 16.81 കോടി രൂപയുടെ നികുതി തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
ഡ്യൂട്ടി ഫ്രീ ഷോപ്പ് നടത്തിപ്പുകാരായിരുന്ന പ്ലക്സ് മാക്സ് കമ്പനി സിഇഒ സുന്ദര വാസന്, മാനേജര്‍ പി. മദന്‍, വില്പനക്കാരന് കിരണ്‍ ഡേവിസ്, എയര്‍പോര്‍ട്ട് മുന്‍ ഡയറക്ടര്‍ ജോര്‍ജ് തരകന്, കാര്‍ഗോ മാനേജര്‍ കെ.എം. ശശികുമാര്‍, പ്ലക്സ് മാക്സ് മുന്‍ മാനേജിംഗ് ഡയറക്ടര്‍ പ്രഗദീഷ് കുമാര്‍, ഡയറക്ടറും പ്രഗദീഷ് കുമാറിന്റെ പിതാവുമായ എസ്. രാമസ്വാമി എന്നിവരും ഈ കേസില്‍ പ്രതികളാണ്.
കേസില്‍ അന്വേഷണം നടത്തിയ സിബിഐ ലൂക്ക് കെ.ജോര്‍ജ് അടക്കം നാലു പ്രതികള്‍ക്കെതിരേ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ലൂക്കിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.
ഡ്യൂട്ടി ഫ്രീ മദ്യത്തട്ടിപ്പ്: കസ്റ്റംസ് മുന്‍ സൂപ്രണ്ട് റിമാന്‍ഡില്‍
11:42 AM Feb 16, 2022 | Deepika.com