പോക്സോ ഇ​ര​ക​ളു​ടെ പേ​രു വെ​ളി​പ്പെ​ടു​ത്തി; അ​ഞ്ജ​ലി കുടുങ്ങും

11:50 AM Feb 16, 2022 | Deepika.com
കൊ​ച്ചി: ഫോ​ര്‍​ട്ടു​കൊ​ച്ചി ന​മ്പ​ര്‍ 18 ഹോ​ട്ട​ലി​ലെ പോ​ക്‌​സോ കേ​സി​ല്‍ ഇ​ര​ക​ളു​ടെ പേ​രു വെ​ളി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി അ​ഞ്ജ​ലി​ക്കെ​തി​രേ ന​ട​പ​ടി​ക്കൊ​രു​ങ്ങി അ​ന്വേ​ഷ​ണ സം​ഘം. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് പ​രാ​തി​ക്കാ​രി​യു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി പോക്സോ കേസിലെ മൂന്നാം പ്രതിയായ അ​ഞ്ജ​ലി ഫേ​സ്ബു​ക്കി​ല്‍ വീ​ഡി​യോ അ​പ്‌​ലോ​ഡ് ചെ​യ്ത​ത്.

പ്ര​ത്യേക അ​ന്വേ​ഷ​ണ സം​ഘം

കേ​സി​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ബി​ജി ജോ​ര്‍​ജ്, സി​ഐ​മാ​രാ​യ ബി​ജു, അ​ന​ന്ത​ലാ​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​ഞ്ജ​ലി റീ​മ ദേ​വ് ഒ​ളി​വി​ലാ​ണെന്നു ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ വി.​യു. കു​ര്യാ​ക്കോ​സ് പ​റ​ഞ്ഞു.

കേ​സി​ലെ പ്ര​തി​ക​ളി​ലൊ​രാ​ളാ​യ സൈ​ജു ത​ങ്ക​ച്ച​നെ ചോ​ദ്യം ചെ​യ്തി​രു​ന്നു. റോ​യ് വ​യ​ലാ​റ്റ് മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​യി​ല്ല. പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് വൈ​കി​യി​ട്ടി​ല്ലെ​ന്നു ഡി​സി​പി പ​റ​ഞ്ഞു. കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ഇ​ര​യു​ടെ പേ​ര് അ​ഞ്ജ​ലി വെ​ളി​പ്പെ​ടു​ത്തി​യെ​ന്ന് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ സൂ​ചി​പ്പി​ച്ച​പ്പോ​ള്‍ ഇ​പ്പോ​ഴാ​ണ് ഇ​ക്കാ​ര്യം അ​റി​ഞ്ഞ​തെ​ന്നും തു​ട​ര്‍ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ഡി​സി​പി വ്യ​ക്ത​മാ​ക്കി.

റോ​യി​യു​ടെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന്

ഫോ​ര്‍​ട്ടു​കൊ​ച്ചി ന​മ്പ​ര്‍ 18 ഹോ​ട്ട​ലു​ട​മ റോ​യി ജെ. ​വ​യ​ലാ​ട്ട് പ്ര​തി​യാ​യ പോ​ക്‌​സോ കേ​സി​ല്‍ ഇ​യാ​ളു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ​ത്രു​ത​യാ​ണ് ഈ ​കേ​സി​നു പി​ന്നി​ലെ​ന്നാ​ണ് റോ​യി മു​ന്‍​കൂ​ര്‍ ജാ​മ്യ ഹ​ര്‍​ജി​യി​ല്‍ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

മി​സ് കേ​ര​ള മു​ന്‍ ജേ​താ​ക്ക​ളു​ടെ മ​ര​ണ​ശേ​ഷം ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ശ​ത്രു​ത​യോ​ടെ​യാ​ണ് പെ​രു​മാ​റു​ന്ന​തെ​ന്നും പോ​ക്‌​സോ കേ​സ് കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും റോ​യി പ​റ​യു​ന്നു. റോ​യി​യു​ടെ കൂ​ട്ടു പ്ര​തി​ക​ളാ​യ സൈ​ജു ത​ങ്ക​ച്ച​നും അ​ഞ്ജ​ലി​യും മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​നാ​യി ശ്ര​മം തു​ടങ്ങി​യി​ട്ടു​ണ്ട്.

ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന ഇ​ന്നു​വ​രെ റോ​യി​യെ അ​റ​സ്റ്റ് ചെ​യ്യ​രു​തെന്നു കോ​ട​തി വാ​ക്കാ​ല്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യാ​ല്‍ ഉ​ട​ന്‍ ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് അന്വേ​ഷ​ണ സം​ഘം.