കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ ഒളിവിലായിരുന്ന വ്ലോഗർ ശ്രീകാന്ത് വെട്ടിയാര്‍ പോലീസിൽ കീഴടങ്ങി. ബുധനാഴ്ച രാവിലെ അഭിഭാഷകനൊപ്പം എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്.
ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ ഹാജരായത്. കേസില്‍ ഇയാള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ഇതിനാല്‍ ശ്രീകാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയാല്‍ ഇന്നു തന്നെ കോടതിയിൽ ഹാജരാക്കി ജാമ്യം നൽകും.
കഴിഞ്ഞ വർഷം കൊച്ചിയിലെ ഫ്ലാറ്റിൽവച്ചും ഹോട്ടലിൽവച്ചും ശ്രീകാന്ത് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പരാതിക്ക് പിന്നാലെ ശ്രീകാന്തിനെതിരേ പോലീസ് അന്വേഷണം തുടങ്ങിയെങ്കിലും ഒളിവിൽ പോകുകയായിരുന്നു.
ലൈംഗിക പീഡന പരാതി: ശ്രീകാന്ത് വെട്ടിയാർ പോലീസിൽ കീഴടങ്ങി
10:31 AM Feb 16, 2022 | Deepika.com