രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ളി​ൽ നേ​രി​യ വ​ർ​ധ​ന

10:02 AM Feb 16, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ളി​ൽ നേ​രി​യ വ​ർ​ധ​ന. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 30,615 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ മൂ​ന്നി​ലൊ​ന്നും കേ​ര​ള​ത്തി​ലാ​ണ്.

രാ​ജ്യ​ത്തെ പ്ര​തി​വാ​ര കേ​സു​ക​ളു​ടെ ശ​രാ​ശ​രി അ​ര​ല​ക്ഷ​ത്തി​ല്‍ താ​ഴെ​യെ​ത്തി. രോ​ഗ​വ്യാ​പ​ന നി​ര​ക്ക് 2.4 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 3.70 ല​ക്ഷ​മാ​ണ്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 514 കോ​വി​ഡ് മ​ര​ണ​ങ്ങ​ളും സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 5,09,872 ആ​യി ഉ​യ​ർ​ന്നു. 82,988 അ​സു​ഖ​ബാ​ധി​ത​ര്‍ രോ​ഗ​മു​ക്തി നേ​ടി.