നെ​ടു​മ്പാ​ശേ​രിയിൽ സ്വ​ർ​ണം പി​ടി​കൂ​ടി, സ്ത്രീയടക്കം പിടിയിൽ

11:49 AM Feb 16, 2022 | Deepika.com
നെ​ടു​മ്പാ​ശേ​രി: നെടുന്പാശേരി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച 65 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി. സം​ഭവ​ത്തി​ൽ ഒ​രു സ്ത്രീ ​ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ പി​ടി​യി​ലാ​യി.

ഇ​വ​രി​ൽ​നി​ന്നാ​യി 1,320 ഗ്രാ​മി​ന്‍റെ സ്വ​ർ​ണം ക​ണ്ടെ​ടു​ത്തു. എ​യ​ർ അ​റേ​ബ്യ വി​മാ​ന​ത്തി​ൽ ഷാ​ർ​ജ​യി​ൽ​നി​ന്നും കു​ടും​ബ​ത്തോ​ടൊ​പ്പം എ​ത്തി​യ ചെ​റു​തു​രു​ത്തി സ്വ​ദേ​ശി​യാ​യ സ്ത്രീ 570 ​ഗ്രാം സ്വ​ർ​ണ​മാ​ണ് ക​ട​ത്താ​ൻ ശ്ര​മി​ച്ചു പി​ടി​യി​ലാ​യ​ത്. സ്വ​ർ​ണ മാ​ല ഇ​വ​ർ വ​സ്ത്ര​ത്തി​ന​ക​ത്ത് ഒ​ളി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

ഗോ-​എ​യ​ർ വി​മാ​ന​ത്തി​ൽ ഷാ​ർ​ജ​യി​ൽ​നി​ന്നും എ​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി​യി​ൽ​നി​ന്നും 750 ഗ്രാം ​സ്വ​ർ​ണ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. സ്വ​ർ​ണം കാ​പ്സ്യൂ​ൾ രൂ​പ​ത്തി​ലാ​ക്കി മ​ല​ദ്വാ​ര​ത്തി​ലാ​ണ് ഇ​യാ​ൾ ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്.

ഇ​ത്ത​ര​ത്തി​ലു​ള്ള മൂ​ന്നു കാ​പ്സ്യൂ​ളു​ക​ളാ​ണ് ഇ​യാ​ളി​ൽ​നി​ന്നു പി​ടി​കൂ​ടി​യ​ത്. അ​ടു​ത്തി​ടെ​യാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​സ്റ്റം​സ് വി​ഭാ​ഗ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​ക​ൾ കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്ന​തി​നി​ട​യി​ലാ​ണ് ഇ​ന്ന് ക​സ്റ്റം​സ് സ്വ​ർ​ണ​വേ​ട്ട ന​ട​ത്തി​യ​ത്.