റ​ഷ്യ ഇ​പ്പോ​ഴും യു​ക്രെ​യ്നെ ആ​ക്ര​മി​ക്കാ​ൻ സാ​ധ്യ​ത​യെ​ന്ന് ബൈ​ഡ​ൻ

08:12 AM Feb 16, 2022 | Deepika.com
വാ​ഷിം​ഗ്ട​ൺ ഡി​സി: റ​ഷ്യ യു​ക്രെ​യ്നെ ആ​ക്ര​മി​ക്കാ​ൻ ഇ​പ്പോ​ഴും സാ​ധ്യ​ത​യു​ണ്ടെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ. യു​ക്രെ​യ്ൻ അ​തി​ർ​ത്തി​യി​ൽ വി​ന്യ​സി​ച്ച ഒ​രു വി​ഭാ​ഗം സൈ​ന്യ​ത്തെ പി​ൻ​വ​ലി​ച്ചെ​ന്ന് റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ദി​മ​ർ പു​ടി​ൻ പ്ര​ഖ്യാ​പി​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ബൈ​ഡ​ന്‍റെ പ​രാ​മ​ർ​ശം.

റ​ഷ്യ​യു​മാ​യി നേ​രി​ട്ടു​ള്ള ഏ​റ്റു​മു​ട്ട​ലി​ന് ശ്ര​മി​ക്കു​ന്നി​ല്ല. എ​ന്നാ​ല്‍ യു​ക്രെ​യ്നെ​യോ യു​ക്രെ​യ്നി​ലെ അ​മേ​രി​ക്ക​ന്‍ പൗ​ര​ൻ​മാ​രേ​യോ ആ​ക്ര​മി​ച്ചാ​ല്‍ തി​രി​ച്ച​ടി​ക്കു​മെ​ന്ന് ജോ ​ബൈ​ഡ​ന്‍ പ​റ​ഞ്ഞു. റ​ഷ്യ​യു​ടെ ഉ​ദ്ദേ​ശ്യ​ങ്ങ​ളി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ക്കു​ന്ന ബൈ​ഡ​ൻ, യു​ദ്ധ​മു​ണ്ടാ​യാ​ല്‍ ലോ​ക​രാ​ജ്യ​ങ്ങ​ളെ അ​ണി​നി​ര​ത്തി നേ​രി​ടു​മെ​ന്ന മു​ന്ന​റി​യി​പ്പും ന​ല്‍​കി.

യു​ക്രെ​യ്നി​ൽ സം​ഘ​ർ​ഷ​സാ​ധ്യ​ത തു​ട​രു​ന്ന​തി​നി​ടെ, മി​സൈ​ൽ വി​ന്യാ​സ​ത്തെ​ക്കു​റി​ച്ചും സൈ​നി​ക സു​താ​ര്യ​ത​യെ​ക്കു​റി​ച്ചും ച​ർ​ച്ച​യ്ക്കു ത​യാ​റാ​ണെ​ന്നു പു​ടി​ൻ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ മു​ൻ സോ​വ്യ​റ്റ് രാ​ജ്യ​ങ്ങ​ളെ ചേ​ർ​ക്ക​രു​തെ​ന്ന നി​ല​പാ​ടി​ൽ​നി​ന്നു പി​ന്നോ​ട്ടി​ല്ലെ​ന്നും പു​ടി​ൻ പ​റ​യു​ന്നു.

യു​ക്രെ​യ്ന്‍റെ വ​ട​ക്ക്, തെ​ക്ക്, പ​ടി​ഞ്ഞാ​റ് അ​തി​ർ​ത്തി​യി​ൽ സൈ​നി​കാ​ഭ്യാ​സ​ത്തി​നാ​യി വി​ന്യ​സി​ച്ച സൈ​ന്യ​ത്തെ പി​ൻ​വ​ലി​ച്ച​താ​യി റ​ഷ്യ അ​റി​യി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, സൈ​ന്യ​ത്തെ റ​ഷ്യ പി​ൻ​വ​ലി​ച്ചി​ട്ടി​ല്ലെ​ന്നും ഏ​തു നി​മി​ഷ​വും ക​ട​ന്നു​ക​യ​റ്റ​മു​ണ്ടാ​യേ​ക്കു​മെ​ന്നും യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ ആ​രോ​പി​ക്കു​ന്നു.

അ​തി​ർ​ത്തി​യി​ൽ 1,30,000 ത്തോ​ളം സൈ​നി​ക​ർ ഇ​പ്പോ​ഴും തു​ട​രു​ന്ന​താ​യി ഉ​പ​ഗ്ര​ഹ​ദൃ​ശ്യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ വാ​ദി​ക്കു​ന്നു. യു​ക്രെ​യ്നെ ആ​ക്ര​മി​ച്ചാ​ൽ റ​ഷ്യ​യെ ത​ക​ർ​ക്കു​ന്ന ഉ​പ​രോ​ധ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് യു​എ​സും പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളും മു​ന്ന​റി​യി​പ്പു ന​ല്കി​യി​ട്ടു​ണ്ട്.