പാരീസ്/ലിസ്ബൺ: യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ആദ്യ പാദത്തിൽ പാരീ സാൻ ഷെർമയ്നും മാഞ്ചസ്റ്റർ സിറ്റിക്കും തകർപ്പൻ ജയം.
പിഎസ്ജി റയൽ മാഡ്രിഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു. റയലിനെ പാരീസിൽ വച്ച് നേരിട്ട പി എസ്ജി ഇഞ്ച്വറി ടൈമിലാണ് വിജയഗോൾ നേടിയത്. ലയണൽ മെസി പെനാൽറ്റി നഷ്ടമാക്കിയ മത്സരത്തിൽ എമ്പപ്പെയുടെ ഗോളാണ് പിഎസ്ജിക്ക് വിജയമൊരുക്കിയത്.
മറ്റൊരു മത്സരത്തിൽ സ്പോർട്ടിംഗ് ലിസ്ബണിനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റി തകർത്തു. റിയാദ് മഹ്റെസ്(7), ബെർണാർഡോ സിൽവ(17,44), ഫിൽ ഫോഡൻ(32), റഹീം സ്റ്റർലിംഗ്(58) എന്നിവരാണ് ഗോൾ സ്കോറർമാർ.
റയലിനെ കീഴടക്കി പിഎസ്ജി; മാഞ്ചസ്റ്റർ സിറ്റിക്ക് വൻ ജയം
07:08 AM Feb 16, 2022 | Deepika.com