ഐ​എ​സ്എ​ല്ലി​ൽ 100 മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി സ​ന്ദേ​ശ് ജി​ങ്ക​ൻ

05:31 AM Feb 16, 2022 | Deepika.com
കോ​ൽ​ക്ക​ത്ത: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ നൂ​റു മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി സ​ന്ദേ​ശ് ജി​ങ്ക​ൻ. എ​ടി​കെ മോ​ഹ​ൻ ബ​ഗാ​ൻ താ​ര​മാ​യ ജി​ങ്ക​ൻ എ​ഫ്‌​സി ഗോ​വ​യ്‌​ക്കെതി​രാ​യ മ​ത്സ​ര​ത്തി​ൽ ഇ​റ​ങ്ങി​യ​തോ​ടെ​യാ​ണ് ഈ ​നാ​ഴി​ക​ക​ല്ല് പി​ന്നി​ട്ട​ത്.

ഐ​എ​സ്എ​ല്ലി​ൽ നൂ​റു മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന 11-ാമ​ത്തെ ക​ളി​ക്കാ​ര​നാ​ണ് ജി​ങ്ക​ൻ. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി​ക്കാ​യാ​ണ് ജി​ങ്ക​ൻ ത​ന്‍റെ ഭൂ​രി​ഭാ​ഗം മ​ത്സര​ങ്ങ​ളും ക​ളി​ച്ച​ത്. 76 മ​ത്സ​ര​ങ്ങ​ളി​ലാ​ണ് ജി​ങ്ക​ൻ ബ്ലാ​സ്റ്റേ​ഴ്സി​നാ​യി ഇ​റ​ങ്ങി​യ​ത്.

ഐ​എ​സ്എ​ൽ ച​രി​ത്ര​ത്തി​ൽ ഒ​രു ക്ല​ബ്ബി​നാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച​തി​ന്‍റെ റി​ക്കാ​ർ​ഡും ജി​ങ്ക​നാ​ണ്.