സ​ൻ​സ​ദ് ടി​വി​യു​ടെ യു​ട്യൂ​ബ് ചാ​ന​ൽ ഹാ​ക്ക് ചെ​യ്തു

11:35 PM Feb 15, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് ന​ട​പ​ടി​ക​ളു​ടെ ത​ത്സ​മ​യ സം​പ്രേ​ഷ​ണം ന​ട​ത്തു​ന്ന സ​ൻ​സ​ദ് ടി​വി​യു​ടെ യു​ട്യൂ​ബ് ചാ​ന​ൽ ഹാ​ക്ക് ചെ​യ്തു. ഹാ​ക്ക​ർ​മാ​ർ ചാ​ന​ൽ ഹാ​ക്ക് ചെ​യ്യു​ക​യും ചാ​ന​ലി​ന്‍റെ പേ​ര് മാ​റ്റു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്ന് അ​ക്കൗ​ണ്ട് യൂ​ട്യൂ​ബ് സ​സ്പെ​ൻ​ഡ് ചെ​യ്തു.

പാ​ർ​ല​മെ​ന്‍റ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ല​ഭ്യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ച​താ​ണ് സ​ൻ​സ​ദ് ടി​വി​യു​ടെ യു​ട്യൂ​ബ് ചാ​ന​ലും ഡി​ജി​റ്റ​ൽ സ​ൻ​സ​ദ് ആ​പ്പും. യൂ​ട്യൂ​ബി​ന്‍റെ ക​മ്മ്യൂ​ണി​റ്റി മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​താ​ണ് ചാ​ന​ൽ നീ​ക്കം ചെ​യ്ത​തി​ന്‍റെ കാ​ര​ണ​മെ​ന്നാ​ണ് യൂ​ട്യൂ​ബി​ൽ നി​ന്നും ആ​ദ്യം ല​ഭി​ച്ച വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ ഒ​രു കൂ​ട്ടം ത​ട്ടി​പ്പു​കാ​രു​ടെ അ​ന​ധി​കൃ​ത പ്ര​വ​ർ​ത്ത​നം കാ​ര​ണം ചാ​ന​ൽ പൂ​ർ​ണ​മാ​യും നി​ർ​ത്തിവയ്​ക്കു​ക​യാ​ണ് ഉ​ണ്ടായ​തെ​ന്ന് യു​ട്യൂ​ബ് പി​ന്നീ​ട് അ​റി​യി​ച്ചു.

ത​ട്ടി​പ്പ് സം​ഘ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫ​ല​മാ​യി സ​ൻ​സ​ദ് ടി​വി​യു​ടെ യു​ട്യൂ​ബ് അ​ക്കൗ​ണ്ടിന്‍റെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തിവ​ച്ച​താ​യും എ​ഥി​രി​യം എ​ന്ന പേ​രി​ലേ​ക്ക് ഹാ​ക്ക​ർ​മാ​ർ ചാ​ന​ലി​ന്‍റെ പേ​ര് മാ​റ്റി​യ​താ​യും സ​ൻ​സ​ദ് ടി​വി ഔദ്യോ​ഗി​ക പ്ര​സ്താ​വ​ന ഇ​റ​ക്കി. രാ​ത്രി ഒ​ന്നോ​ടെ​യാ​ണ് ഇ​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ട​തെ​ന്നും എ​ന്നാ​ൽ പു​ല​ർ​ച്ചെ നാ​ലോ​ടെ സ​ൻ​സ​ദ് ടി​വി​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ സം​ഘം അ​ക്കൗ​ണ്ട് പു​ന​സ്ഥാ​പി​ച്ച​താ​യും പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

സാ​ങ്കേ​തി​ക സു​ര​ക്ഷാ കാ​ര്യ​ങ്ങ​ളി​ൽ മേ​ൽ​നോ​ട്ടം ന​ട​ത്തു​ന്ന ഇ​ന്ത്യ​ൻ ക​ന്പ്യൂ​ട്ട​ർ എ​മ​ർ​ജ​ൻ​സി റെ​സ്പോ​ണ്‍​സ് ടീ​മാ​ണ് സു​ര​ക്ഷാ ലം​ഘ​നം ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​ത്. രാ​ജ്യ​സ​ഭ ടി​വി എ​ന്ന പേ​രി​ൽ സം​പ്രേ​ഷ​ണം ന​ട​ത്തി​യി​രു​ന്ന ചാ​ന​ൽ ക​ഴി​ഞ്ഞ വ​ർ​ഷം മു​ത​ലാ​ണ് സ​ൻ​സ​ദ് ടി​വി എ​ന്ന പേ​രി​ൽ പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്ത​ത്. യു​ട്യൂ​ബി​ൽ സ​ൻ​സ​ദ് റ​ടി​വി അ​ക്കൗ​ണ്ടിന് 63 ​ല​ക്ഷ​ത്തി​ൽ അ​ധി​കം വ​രി​ക്കാ​രു​ണ്ട്.