മോസ്കോ: യുക്രെയ്നുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിൻ. ജർമൻ ചാൻസലർ ഒലാഫ് ഷോൾസുമായി നടത്തിയ ചർച്ചയിലാണ് പുടിന്റെ പ്രതികരണം. ഇനിയും ഒന്നിച്ച് പ്രവർത്തിക്കാൻ തങ്ങൾ തയാറാണ്. ചർച്ചകളുടെ പാതയിലേക്ക് പോകാൻ തയാറാണെന്നും വാർത്താ സമ്മേളനത്തിൽ പുടിൻ പറഞ്ഞു.
റഷ്യ തീർച്ചയായും യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാൽ റഷ്യയുടെ അവിഭാജ്യ ഘടകമായ സുരക്ഷയിൽ വാഷിംഗ്ടണും നാറ്റോയും എങ്ങനെ സ്വതന്ത്രമായി ഇടപെടുന്നു എന്നതിൽ കണ്ണടക്കാൻ കഴിയില്ല. ഒരു രാജ്യവും മറ്റുള്ളവരുടെ ചെലവിൽ അതിന്റെ സുരക്ഷ ശക്തിപ്പെടുത്തരുതെന്നും പുടിൻ ആഞ്ഞടിച്ചു.
റഷ്യ യുദ്ധം ആഗ്രഹിക്കുന്നില്ല: പുടിൻ
10:59 PM Feb 15, 2022 | Deepika.com