ര​വീ​ന്ദ്ര​ൻ പ​ട്ട​യ വി​വാ​ദം: കെ.​കെ.​ശി​വ​രാ​മ​നു ശാ​സ​ന

07:28 PM Feb 15, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സി​പി​ഐ ഇ​ടു​ക്കി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ.​ശി​വ​രാ​മ​നെ​തി​രെ പാ​ർ​ട്ടി​യു​ടെ ശാ​സ​ന. ര​വീ​ന്ദ്ര​ൻ പ​ട്ട​യം റ​ദ്ദാ​ക്കി പു​തി​യ പ​ട്ട​യം കൊ​ടു​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ പ​ര​സ്യ​മാ​യി പ​രാ​മ​ർ​ശം ന​ട​ത്തി​യ​തി​നാ​ണു അ​ച്ച​ട​ക്ക ന​ട​പ​ടി.

തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​ര്‍​ന്ന സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വി​ന്‍റേ​താ​ണു തീ​രു​മാ​നം. ശി​വ​രാ​മ​ന്‍ റ​വ​ന്യൂ വ​കു​പ്പി​ന് എ​തി​രെ ന​ട​ത്തി​യ പ്ര​സ്താ​വ​ന അ​ച്ച​ട​ക്ക​ലം​ഘ​ന​മാ​ണെ​ന്ന് പാ​ര്‍​ട്ടി വി​ല​യി​രു​ത്തി. സി​പി​ഐ സ​മ്മേ​ള​ന കാ​ല​മാ​യ​തി​നാ​ലാ​ണ് ന​ട​പ​ടി ശാ​സ​ന​യി​ല്‍ ഒ​തു​ക്കു​ന്ന​തെ​ന്ന് സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വ് അ​റി​യി​ച്ചു. ര​വീ​ന്ദ്ര​ന്‍ പ​ട്ട​യം റ​ദ്ദാ​ക്കി അ​ര്‍​ഹ​ര്‍​ക്ക് പു​തി​യ പ​ട്ട​യം കൊ​ടു​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തെ​യാ​ണ് ശി​വ​രാ​മ​ന്‍ എ​തി​ര്‍​ത്ത​ത്.

കഴിഞ്ഞ സെപ്റ്റംബറിലും കെ.കെ ശിവരാമനു പാര്‍ട്ടി പരസ്യശാസന നൽകിയിരുന്നു. ശ്രീനാരായണ ഗുരു ജയന്തിക്ക് പാര്‍ട്ടി മുഖപത്രമായ ജനയുഗം വേണ്ടത്ര പ്രാധാന്യം നല്‍കിയില്ലെന്ന് ആരോപണം ഉന്നയിച്ചതിനായിരുന്നു നടപടി.