തിരുവനന്തപുരം: പുതുതായി ആരംഭിക്കുന്ന കെപിസിസി രാഷ്ട്രീയ പഠനകേന്ദ്രത്തിന്റെ ഡയറക്ടറായി ഇടതുപക്ഷത്തു നിന്നു മടങ്ങിയെത്തിയ ചെറിയാൻ ഫിലിപ്പിനെ നിയമിച്ചു. സമകാലിക രാഷ്ട്രീയ നിലപാടുകളിലും സാമൂഹിക-സാംസ്കാരിക വിഷയങ്ങളിലും വികസന കാഴ്ചപ്പാടുകളിലും നയരൂപീകരണത്തിന് ഉതകുന്ന പക്വമായ ചിന്തയും തുറന്ന ചർച്ചയും രാഷ്ട്രീയ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു.
കോണ്‍ഗ്രസിന്റെ ആശയ അടിത്തറയും ചരിത്രപാരന്പര്യവും ശക്തിപ്പെടുത്തുന്നതിന് പഠനകേന്ദ്രം വിപുലമായി പ്രചരണ പരിപാടികൾ ആവിഷ്ക്കരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ചെറിയാൻ ഫിലിപ്പ് കെപിസിസി രാഷ്ട്രീയ പഠനകേന്ദ്രം ഡയറക്ടർ
07:19 PM Feb 15, 2022 | Deepika.com