മോത്തിഹാരി: മഹാത്മാ ഗാന്ധി ആദ്യമായി സത്യഗ്രഹം നടത്തിയ ബിഹാറിലെ ചമ്പാരനിൽ ഗാന്ധി പ്രതിമയ്ക്കു നേരെ ആക്രമണം. മോത്തിഹാരി ഗാന്ധി സ്മാരകത്തിന് സമീപമുള്ള ചര്‍ക്ക പാര്‍ക്കില്‍ ചർക്ക പാർക്കിൽ സ്ഥാപിച്ച പ്രതിമയാണ് തകർത്തത്.
നിലത്തുവീണു കിടക്കുന്ന നിലയിലാണ് പ്രതിമയുള്ളത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. പ്രതിമ തകർത്തതായി കണ്ട നാട്ടുകാർ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അടുത്തിടെയാണ് ഇവിടെ പ്രതിമ സ്ഥാപിച്ചത്.
നീലം കർഷകരുടെ പ്രശ്നം പരിഹരിക്കുന്നതിനു വേണ്ടിയാണ് ഗാന്ധി ചമ്പാരനിൽ എത്തുന്നത്. ഗാന്ധി ഇന്ത്യയിൽ ആദ്യമായി നടത്തുന്ന സത്യഗ്രഹമാണ് ചമ്പാരനിലേത്. 1917 ഏപ്രിൽ മാസത്തിലായിരുന്നു ഗാന്ധിയുടെ ആദ്യ സത്യഗ്രഹം.
സത്യഗ്രഹത്തിന്റെ ജന്മഭൂവിൽ ഗാന്ധിക്ക് അവഹേളനം; പ്രതിമ തകർത്തു
09:04 PM Feb 15, 2022 | Deepika.com