ബി​ഷ​പ് സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യ​സി​നും വൈ​ദി​ക​ർ​ക്കും ജാ​മ്യം

03:54 PM Feb 15, 2022 | Deepika.com
മ​ധു​ര: പ​ത്ത​നം​തി​ട്ട രൂ​പ​ത പാ​ട്ട​ത്തി​ന് ന​ൽ​കി​യ സ്ഥ​ല​ത്തെ മ​ണ​ൽ പാ​ട്ട​ക്ക​രാ​റു​കാ​ര​ൻ ക​ട​ത്തി​യെ​ന്ന കേ​സി​ൽ പ​ത്ത​നം​തി​ട്ട രൂ​പ​ത ബി​ഷ​പ് സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യ​സി​നും അ​ഞ്ച് വൈ​ദി​ക​ർ​ക്കും മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യു​ടെ മ​ധു​ര ബെ​ഞ്ച് ജാ​മ്യം അ​നു​വ​ദി​ച്ചു.

ബി​ഷ​പ്പി​ന് പു​റ​മേ വി​കാ​രി ജ​ന​റാ​ൾ ഫാ.​ഷാ​ജി തോ​മ​സ് മാ​ണി​ക്കു​ളം, ഫാ.​ജോ​ർ​ജ് സാ​മു​വ​ൽ, ഫാ.​ജി​ജോ ജ​യിം​സ്, ഫാ.​ജോ​സ് കാ​ലാ​വി​യി​ൽ, ഫാ.​ജോ​സ് ചാ​മ​ക്കാ​ല എ​ന്നി​വ​ർ​ക്കാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച്ത്.

തി​രു​നെ​ൽ​വേ​ലി ജി​ല്ല​യി​ലെ താ​മ്ര​പ​ർ​ണി ന​ദി​ക്ക​ര​യി​ൽ സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി മാ​നു​വ​ൽ ജോ​ർ​ജ് എ​ന്ന​യാ​ൾ​ക്ക് കൃ​ഷി​ക്കാ​യി പാ​ട്ട​ത്തി​ന് ന​ൽ​കി​യി​രു​ന്നു. ഇ​യാ​ൾ ഭൂ​മി​യി​ൽ നി​ന്നും അ​ന​ധി​കൃ​ത​മാ​യി മ​ണ​ൽ ക​ട​ത്തി​യെ​ന്ന കേ​സി​ലാ​ണ് ഉടമസ്ഥർ എന്ന നിലയിൽ ബി​ഷ​പ്പി​നെ​യും വൈ​ദി​ക​രെ​യും ത​മി​ഴ്നാ​ട് സി​ബി​സി​ഐ​ഡി അ​റ​സ്റ്റ് ചെ​യ്ത​ത്.