ഏറ്റുമാനൂർ: കോട്ടയത്ത് ഓട്ടോറിക്ഷയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. കടപ്പൂർ മുല്ലിപ്ലാക്കൽ ദിലീപ് (38) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒന്പതിന് ഏറ്റുമാനൂർ പട്ടിത്താനം കവലയ്ക്ക് സമീപം മൂവാറ്റുപുഴ റോഡിലായിരുന്നു അപകടം. വെന്പള്ളി ഭാഗത്തു നിന്നും ഏറ്റുമാനൂർ ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോറിക്ഷ.
എതിർദിശയിൽ കയറ്റം കയറി വന്ന ഭാര ലോറിയെ മറികടക്കാൻ ശ്രമിച്ച ലോറിയാണ് ഓട്ടോറിക്ഷയിൽ ഇടിച്ചു കയറിയത്. ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചുവീണ ദിലീപിന്റെ തലയിൽ കൂടി ലോറി കയറിയിറങ്ങി.
ദിലീപിന്റെ മൃതദേഹം പോലീസ് വാഹനത്തിലാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. കടപ്പൂര് കരിന്പുകാലാ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായിരുന്നു ദിലീപ്.
കോട്ടയത്ത് ഓട്ടോറിക്ഷയിൽ ലോറി ഇടിച്ചു; ഡ്രൈവർ മരിച്ചു
03:31 PM Feb 15, 2022 | Deepika.com