സു​ഹൃ​ത്തി​നെ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി​യെ​ന്ന് മോ​ഷ​ണ​ക്കേ​സ് പ്ര​തി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ

02:51 PM Feb 15, 2022 | Deepika.com
പാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ല​ത്ത് സുഹൃത്തിനെ കൊ​ന്നു കു​ഴി​ച്ചു​മൂ​ടി​യ​താ​യി യു​വാ​വി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍. ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫി​റോ​സ് ആ​ണ് സു​ഹൃ​ത്ത് ആ​ഷി​ഖി​നെ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി​യ​ത്. മോ​ഷ​ണ​ക്കേ​സി​ല്‍ ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഇക്കാര്യം പറഞ്ഞത്.

വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ട്ടാ​മ്പി പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.

2015ല്‍ ​ന​ട​ന്ന മോ​ഷ​ണ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് മു​ഹ​മ്മ​ദി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. തു​ട​ര്‍​ന്ന് ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ള്‍ ഇ​ക്കാ​ര്യം പോ​ലീ​സി​നോ​ടു പ​റ​ഞ്ഞ​ത്. ചി​ന​ക്ക​ത്തൂ​രി​ല്‍ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലാ​ണ് ആ​ഷി​ഖി​നെ കു​ഴി​ച്ചു​മൂ​ടി​യ​തെ​ന്ന് മു​ഹ​മ്മ​ദ് പ​റ​ഞ്ഞു.