ആലപ്പുഴ: ആലപ്പുഴയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് പോലീസ് ഉദ്യോഗസ്ഥനുൾപ്പടെയുള്ളവർക്ക് പരിക്ക്. വളവനാട് കലവൂർ കൊച്ചുപള്ളിക്ക് സമീപമാണ് അപകടം നടന്നത്.
പരിക്കേറ്റവരിൽ പൂച്ചാക്കൽ സിഐ അജയ് മോഹനും ഉൾപ്പെടുന്നു. എറണാകുളം ഭാഗത്തേക്ക് വന്ന കാറും ആലപ്പുഴയിൽ നിന്നും മടങ്ങി വന്ന സ്വിഫ്റ്റ് കാറുമാണ് കൂട്ടിയിടിച്ചത്. സ്വിഫ്റ്റ് കാറിലാണ് സിഐ ഉണ്ടായിരുന്നത്.
അദ്ദേഹത്തിന് കാര്യമായ പരിക്കുണ്ടെന്നാണ് സൂചന. അജയ് മോഹനെ ആദ്യം ചേർത്തലയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് അദ്ദേഹത്തെ കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി.
കൂട്ടിയിടിച്ച കാറിൽ ഉണ്ടായിരുന്നവരെയും ആശുപത്രിയിലേക്കു മാറ്റി. എന്നാൽ അവരുടെ ആരോഗ്യത്തെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.
ആലപ്പുഴയിൽ കാറുകൾ കൂട്ടിയിടിച്ചു; സിഐക്ക് ഗുരുതര പരിക്ക്
08:52 AM Feb 15, 2022 | Deepika.com