മ​ല​പ്പു​റം ജി​ല്ല​യി​ലെ ഐ​എം​എ പ​ണി​മു​ട​ക്ക് പി​ൻ​വ​ലി​ച്ചു

08:52 AM Feb 15, 2022 | Deepika.com
പെ​രി​ന്ത​ല്‍​മ​ണ്ണ: മ​ല​പ്പു​റം ജി​ല്ല​യി​ൽ ഐ​എം​എ ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന സ​മ​രം പി​ൻ​വ​ലി​ച്ചു. പെ​രി​ന്ത​ല്‍​മ​ണ്ണ ഇ​എം​എ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ ഡോ​ക്ട​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രെ കൈ​യേ​റ്റം ചെ​യ്ത​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ന​ട​ത്താ​നി​രു​ന്ന പ​ണി​മു​ട​ക്കാ​ണ് പി​ൻ​വ​ലി​ച്ച​ത്. പ്രതികളെ അറസ്റ്റ് ചെയ്തതോടെയാണ് പണിമുടക്ക് പിൻവലിച്ചത്.

ഐ​എം​എ മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​വി. ജ​യ​കൃ​ഷ്ണ​ൻ ഡോ​ക്ട​ര്‍​ക്കും മ​റ്റ് ജീ​വ​ന​ക്കാ​ര്‍​ക്കും ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. റോ​ഡ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കെ പെ​രി​ന്ത​ല്‍​മ​ണ്ണ താ​ഴേ​ക്കോ​ട് സ്വ​ദേ​ശി​യാ​യ ഫാ​ത്തി​മ​ത്ത് ഷ​മീ​ബ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ച് മ​രി​ച്ചി​രു​ന്നു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​വ​രു​ടെ ബ​ന്ധു​ക്ക​ള്‍ ഡോ​ക്ട​റേ​യും ജീ​വ​ന​ക്കാ​രേ​യും കൈ​യേ​റ്റം ചെ​യ്ത​ത്. ആ​ശു​പ​ത്രി​ക്ക് നാ​ശ​ന​ഷ്ട​ങ്ങ​ളും ഉ​ണ്ടാ​ക്കി.