തു​ർ​ക്കി പ്ര​സി​ഡ​ന്‍റ് ത​യ്യി​പ് എ​ർ​ദോ​ഗ​ൻ യു​എ​ഇ​യി​ൽ

07:47 AM Feb 15, 2022 | Deepika.com
ദു​ബാ​യ്: തു​ർ​ക്കി പ്ര​സി​ഡ​ന്‍റ് ത​യ്യി​പ് എ​ർ​ദോ​ഗ​ൻ ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന് യു​എ​ഇ​യി​ലെ​ത്തി. ഒ​രു പ​തി​റ്റാ​ണ്ടി​നി​ടെ ആ​ദ്യ​മാ​യാ​ണ് എ​ർ​ദോ​ഗ​ൻ ഔദ്യോ​ഗി​ക​മാ​യി യു​എ​ഇ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്.

അ​ബു​ദാ​ബി കി​രീ​ടാ​വ​കാ​ശി​യും യു​എ​ഇ സാ​യു​ധ സേ​ന​യു​ടെ ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റു​മാ​യ ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ നെ​ഹ്യാ​നു​മാ​യി കൂടി​ക്കാ​ഴ്ച ന​ട​ത്തി. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മ​ൻ​സൂ​ർ ബി​ൻ സാ​യി​ദും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച എ​ർ​ദോ​ഗ​നും ഭാ​ര്യ എ​മൈ​നും ദു​ബാ​യ് എ​ക്സ്പോ​യി​ലെ തു​ർ​ക്കി പ​വ​ലി​യ​ൻ സ​ന്ദ​ർ​ശി​ച്ചേ​ക്കും. എ​ക്സ്പോ​യി​ൽ ന​ട​ക്കു​ന്ന തു​ർ​ക്കി​യു​ടെ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ലും പ​ങ്കെ​ടു​ക്കും.