കൊച്ചി: സില്‍വര്‍ലൈനിനെതിരെ ബിജെപി-കോണ്‍ഗ്രസ് സഖ്യം രൂപപ്പെട്ടെന്ന് വ്യവസായമന്ത്രി പി. രാജീവ്. സര്‍വേ തുടരാന്‍ അനുമതി നല്കിയ ഹൈക്കോടതി ഉത്തരവ് സ്വാഗതാര്‍ഹമാണെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു. പരാതിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വാദങ്ങള്‍ കോടതി അംഗീകരിച്ചുവെന്നതിന്റെ തെളിവാണിത്.
പദ്ധതിയുമായി മുന്നോട്ടുപോകാന്‍ വിധി സര്‍ക്കാരിനു ഊര്‍ജം പകരും. പദ്ധതിയെ അന്ധമായി എതിര്‍ക്കുന്ന പ്രതിപക്ഷത്തിനു മാറി ചിന്തിക്കാനുള്ള അവസരമാണിത്. ആശയക്കുഴപ്പം ഒഴിവായ സാഹചര്യത്തില്‍ സര്‍വേ നടപടിയോടു എല്ലാവരും സഹകരിക്കണം. മാതമംഗലത്തു കച്ചവടം അടച്ചുപൂട്ടേണ്ടി വന്നതു ഒറ്റപ്പെട്ട സംഭവമാണ്.
ഇത്തരം സംഭവങ്ങള്‍ തൊഴിലാളി നേതാക്കള്‍ ഇടപെട്ടു പരിഹരിക്കണമെന്നും ഒറ്റപ്പെട്ട സംഭവങ്ങള്‍ പര്‍വതീകരിക്കുന്ന ശ്രമങ്ങള്‍ കേരളത്തില്‍ ഉണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
സില്‍വര്‍ ലൈനിനെതിരെ ബിജെപി-കോണ്‍ഗ്രസ് സഖ്യം രൂപപ്പെട്ടെന്ന് മന്ത്രി പി. രാജീവ്
01:23 AM Feb 15, 2022 | Deepika.com