ബി​ജെ​പി സം​സ്ഥാ​ന സ​മി​തി അം​ഗം ഗ​വ​ർ​ണ​റു​ടെ പി​എ; സർക്കാർ ഉ​ത്ത​ര​വി​റ​ങ്ങി

10:08 PM Feb 14, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍റെ പി​എ ആ​യി ബി​ജെ​പി സം​സ്ഥാ​ന സ​മി​തി അം​ഗം ഹ​രി എ​സ്. ക​ർ​ത്താ​യെ നി​യ​മി​ച്ചു. രാ​ജ്ഭ​വ​ന്‍റെ ശി​പാ​ർ​ശ അം​ഗീ​ക​രി​ച്ചാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ക​ർ​ത്താ​യു​ടെ നി​യ​മ​ന​ത്തി​നെ​തി​രെ നേ​ര​ത്തെ പ്ര​തി​പ​ക്ഷ​നേ​താ​വ് വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. സ​ർ​ക്കാ​റും ഗ​വ​ർ​ണ​റും ത​മ്മി​ലു​ള്ള ഒ​ത്ത് തീ​ർ​പ്പി​ന്‍റെ ഭാ​ഗ​മാ​ണ് നി​യ​മ​ന​മെ​ന്ന ആ​ക്ഷേ​പ​മാ​ണ് വി.​ഡി. സ​തീ​ശ​ൻ ഉ​ന്ന​യി​ച്ച​ത്.

അ​തേ​സ​മ​യം, രാ​ജ്ഭ​വ​ൻ ശി​പാ​ർ​ശ ന​ൽ​കി​യാ​ൽ ത​ള്ളി​ക്ക​ള​യാ​ൻ അ​ധി​കാ​ര​മി​ല്ലെ​ന്ന വാ​ദ​മാ​ണ് സ​ർ​ക്കാ​ർ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. ഗ​വ​ർ​ണ​റെ അ​തൃ​പ്‌​തി അ​റി​യി​ച്ചു കൊ​ണ്ടാ​ണ് സ​ർ​ക്കാ​ർ നി​യ​മ​ന ഉ​ത്ത​ര​വി​റ​ക്കി​യ​ത്.