ഈ​സ്റ്റ് ബം​ഗ്ലാ​ളി​നെ വീ​ഴ്ത്തി ബ്ലാ​സ്റ്റേ​ഴ്സ് തി​രു​ന്പി വ​ന്തി​ട്ടേ...

09:46 PM Feb 14, 2022 | Deepika.com
പ​നാ​ജി: ഐ​എ​സ്എ​ല്ലി​ൽ കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം ബ്ലാ​സ്റ്റേ​ഴ്സി​ന് ജ​യം. ഈ​സ്റ്റ് ബം​ഗാ​ളി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് കീ​ഴ​ട​ക്കി​യാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് മുന്നേറ്റം. ജ​യ​ത്തോ​ടെ ടോ​പ് ഫോ​റി​ലേ​ക്ക് തി​രി​കെ​യെ​ത്താ​ൻ ബ്ലാ​സ്റ്റേ​ഴ്സി​നാ​യി.

നി​ര​വ​ധി മാ​റ്റ​ങ്ങ​ളോ​ടെ ഇ​റ​ങ്ങി​യ ബ്ലാ​സ്റ്റേ​ഴ്സി​ന് പ​തി​വു ശൈ​ലി​യി​ലു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ കാ​ഴ്ച​വ​യ്ക്കാ​നാ​യി​ല്ല. ആ​ദ്യ പ​കു​തി​യി​ൽ വ​ലി​യ മു​ന്നേ​റ്റ​ങ്ങ​ൾ​ക്കും ടീ​മി​നാ​യി​ല്ല. ര​ണ്ടാം പ​കു​തി​ലാ​ണ് ടീം ​കാ​ത്തി​രു​ന്ന ഗോ​ൾ പി​റ​ന്ന​ത്.

49-ാം മി​നി​റ്റി​ൽ ഒ​രു കോ​ർ​ണ​റി​ൽ​നി​ന്ന് സി​പോ​വി​ച്ച് മി​ക​ച്ച ഹെ​ഡ​റി​ലൂ​ടെ ഈ​സ്റ്റ് ബം​ഗാ​ളി​ന്‍റെ വ​ല​കു​ലു​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷ​വും ബ്ലാ​സ്റ്റേ​ഴ്സി​ന് പ​തി​വ് ഫോം ​ക​ണ്ടെ​ത്താ​നായില്ല.

ജ​യ​ത്തോ​ടെ ബ്ലാ​സ്റ്റേ​ഴ്സ് 15 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 26 പോ​യി​ന്‍റു​മാ​യി ലീ​ഗി​ൽ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ഈ​സ്റ്റ് ബം​ഗാ​ൾ പ​ത്താം സ്ഥാ​ന​ത്താ​ണ്.