മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലു​ണ്ടാ​യ സം​ഭ​വ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം: ഉ​ത്ത​ര​വി​ട്ട് വീ​ണാ ജോ​ർ​ജ്

09:20 PM Feb 14, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ടു​ത്തി​ടെ​യു​ണ്ടാ​യ സം​ഭ​വ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഉ​ത്ത​ര​വി​ട്ടു. മാ​ന​സി​കാ​രോ​ഗ്യ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ആ​രോ​ഗ്യ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റാ​യി​രി​ക്കും അ​ന്വേ​ഷ​ണം ന​ട​ത്തു​ക.

നേ​ര​ത്തെ​യു​ണ്ടാ​യ സം​ഭ​വ​ങ്ങ​ളി​ൽ ആ​രോ​ഗ്യ വ​കു​പ്പ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നി​രു​ന്നു.

മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളെ ആ​ധു​നി​ക​വ​ത്ക്ക​രി​ക്കു​ക, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ക, രോ​ഗീ​സൗ​ഹൃ​ദ​മാ​ക്കു​ക തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച് പ്ര​ത്യേ​ക സ​മി​തി​യെ വ​ച്ച് പ​ഠ​നം ന​ട​ത്തി ശി​പാ​ർ​ശ സ​മ​ർ​പ്പി​ക്കു​വാ​ൻ മ​ന്ത്രി ആ​രോ​ഗ്യ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി.