ന​ടി​യെ ആ​ക്ര​മി​ച്ച ദൃ​ശ്യ​ങ്ങ​ള്‍ ചോ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം

08:06 PM Feb 14, 2022 | Deepika.com
കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച ദൃ​ശ്യ​ങ്ങ​ള്‍ ചോ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് ഹൈ​ക്കോ​ട​തി വി​ജി​ല​ന്‍​സ് വി​ഭാ​ഗം. വി​ജി​ല​ന്‍​സ് ര​ജി​സ്ട്രാ​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഡി​വൈ​എ​സ്പി ജോ​സ​ഫ് സാ​ജു​വി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ല്‍​കി​യ​ത്.

ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം ര​ണ്ട് ദി​വ​സം മു​മ്പാ​ണ് അ​ന്വേ​ഷ​ണ​ത്തി​നു​ള്ള ഉ​ത്ത​ര​വ് വി​ജി​ല​ന്‍​സ് ര​ജി​സ്ട്രാ​ര്‍ ഇ​റ​ക്കി​യ​ത്. എ​റ​ണാ​കു​ളം ജി​ല്ലാ കോ​ട​തി​യി​ല്‍​നി​ന്ന് ദൃ​ശ്യ​ങ്ങ​ള്‍ ചോ​ര്‍​ന്നെ​ന്നാ​ണ് ആ​രോ​പ​ണം ഉ​യ​ര്‍​ന്ന​ത്.

ഈ ​വി​ഷ​യ​ത്തി​ലാ​ണ് കോ​ട​തി അ​ടി​യ​ന്ത​ര​മാ​യി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.