‘ചെ​ങ്കൊ​ടി​യു​ടെ പ​ച്ച വൃ​ത്ത​ത്തി​ൽ ഉ​ള്ള​ത് കൊ​ല്ല​പ്പെ​ട്ട​യാ​ൾ, ന​ടു​വി​ൽ നി​ൽ​ക്കു​ന്ന​ത് ബോം​ബെ​റി​ഞ്ഞ​യാ​ൾ’

07:42 PM Feb 14, 2022 | Deepika.com
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ തോ​ട്ട​ട​യി​ൽ ക​ല്യാ​ണ​വീ​ടി​നു മു​ന്നി​ലെ റോ​ഡി​ൽ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ യു​വാ​വ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ സി​പി​എ​മ്മി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ഷാ​ഫി പ​റ​മ്പി​ൽ എം​എ​ൽ​എ. ബോം​ബെ​റി​ഞ്ഞ​യാ​ളും കൊ​ല്ല​പ്പെ​ട്ടയാ​ളും ഒ​രേ പാ​ർ​ട്ടി​യി​ലെ അം​ഗ​ങ്ങ​ളാ​ണെ​ന്നാ​ണ് ഷാ​ഫി ആ​രോ​പി​ക്കു​ന്ന​ത്.

പാ​ർ​ട്ടി ഗ്രാ​മ​ങ്ങ​ളി​ൽ മ​റ്റു പാ​ർ​ട്ടി​ക്കാ​രെ കൊ​ല്ലാ​ൻ പാ​ർ​ട്ടി നി​ർ​ദ്ദേ​ശ​മ​നു​സ​രി​ച്ച് ഉ​ണ്ടാ​ക്കു​ന്ന​തി​ലൊ​ന്നെ​ടു​ത്ത് സ്വ​ന്തം സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ ത​ല​യി​ൽ എ​റി​ഞ്ഞി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഈ ​ബോം​ബും ചെ​ന്ന് വീ​ഴു​ന്ന​ത് മ​റ്റേ​തെ​ങ്കി​ലും പാ​ർ​ട്ടി​ക്കാ​ര​ന്‍റെ മേ​ലാ​കു​മാ​യി​രു​ന്നു​വെ​ന്നും ഷാ​ഫി ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ പ​റ​യു​ന്നു.

ക​ല്യാ​ണ​വീ​ട്ടി​ലെ ത​ർ​ക്ക​ത്തി​ന് ത​ല​യി​ൽ ബോം​ബെ​റി​ഞ്ഞ് സ്വ​ന്തം പാ​ർ​ട്ടി​യി​ലെ ചെ​റു​പ്പ​ക്കാ​ര​നെ കൊ​ന്ന​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ പാ​ർ​ട്ടി​ക്കാ​രാ​ണെ​ന്നും അ​തും മു​ഖ്യ​മ​ന്ത്രി​യു​ടെ നാ​ട്ടി​ൽ വെ​ച്ചാ​ണെ​ന്നും ഷാ​ഫി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ആ​ഭ്യ​ന്ത​ര വ​കു​പ്പി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് ഷാ​ഫി പ​റ​മ്പി​ൽ അ​ട​ക്ക​മു​ള്ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ഉ​ന്ന​യി​ക്കു​ന്ന​ത്.

ജി​ല്ല​യി​ലെ​യും കേ​ര​ള​ത്തി​ൽ മൊ​ത്ത​ത്തി​ലും ത​ക​രു​ന്ന ക്ര​മ​സ​മാ​ധാ​ന നി​ല​യി​ൽ നോ​ക്ക്കു​ത്തി​യാ​കു​ന്ന കേ​ര​ള​ത്തി​ലെ ന​മ്പ​ർ വ​ൺ ദു​ര​ന്ത​മാ​യ ആ​ഭ്യ​ന്ത​ര വ​കു​പ്പി​നെ​തി​രെ ബു​ധ​നാ​ഴ്ച്ച ക​ണ്ണൂ​രി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് സ​മ​രം ന​ട​ത്തു​മെ​ന്ന് ഷാ​ഫി അ​റി​യി​ച്ചു.

കൊ​ല്ല​പ്പെ​ട്ട ജി​ഷ്ണു ബോ​ബെ​റി​ഞ്ഞ സം​ഘ​ത്തി​ൽ ത​ന്നെ ഉ​ണ്ടാ​യി​രു​ന്ന വ്യ​ക്തി​യാ​ണെ​ന്ന് നേ​ര​ത്തെ ത​ന്നെ റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു. ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന വി​വ​ര​മാ​ണ് ഷാ​ഫി പ​റ​മ്പി​ൽ ഇ​പ്പോ​ൾ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.