വിമാനത്തിന്റെ പൈലറ്റ് ഹന മൊഹ്സിൻ ഖാൻ ആണ് ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തത്. പാമ്പ് എങ്ങനെയാണ് വിമാനത്തിനകത്ത് കയറിയത് എന്നതിനെ കുറിച്ച് നിലവിൽ വ്യക്തത വന്നിട്ടില്ല.
ഏതെങ്കിലും യാത്രക്കാരന്റെ ബാഗിൽ നിന്നോ അല്ലെങ്കിൽ വിമാനത്തിലേക്ക് പുറത്ത് നിന്ന് ഇഴഞ്ഞു കയറിയതാകാമെന്നോ ആണ് നിലവിലെ നിഗമനം. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിമാനം ഉടൻ കുഛിംഗിലേക്ക് വിട്ടുവെന്നും അവിടെ വച്ച് അണുനശീകരണം നടത്തിയെന്നും എയർഏഷ്യ അധികൃതർ അറിയിച്ചു.