കണ്ണൂർ: മാതമംഗലത്ത് കട പൂട്ടിയത് സിഐടിയു സമരം കൊണ്ടല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. തൊഴിൽ നിഷേധത്തിനെതിരെയാണ് സമരം. പൂട്ടുന്നവരല്ല, തുറപ്പിക്കുന്നവരാണ് സിഐടിയുവെന്നും ജയരാജൻ പറഞ്ഞു.
തൊഴിൽ നിഷേധത്തിനെതിരെയാണ് സമരം. കടയുടമ പറയുന്നത് പച്ചക്കള്ളമാണെന്നും ജയരാജൻ പറഞ്ഞു. കട ഉടമ പ്രശ്ന പരിഹാരത്തിന് വന്നിരുന്നു. സിപിഎം വിരുദ്ധരാണ് ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്.
തൊഴിലാണ് ചോദിച്ചത്. തൊഴിൽ ചോദിച്ചത് പാതകമാണോ. കോടതി പലതും പറയുന്നു. ചുമട്ട് തൊഴിലാളിക്ക് ജോലി കൊടുത്ത് പ്രശ്നം തീർക്കണമെന്ന് മാതമംഗലത്തെ കടയുടമയോട് അഭ്യർഥിക്കുന്നു. മാതമംഗലത്തേത് പ്രാദേശിക പ്രശ്നമാണ്. പ്രശ്നം പരിഹരിക്കാൻ ശ്രമിക്കും.
വിവാഹ ആഭാസം അക്രമത്തിലേക്ക് നീങ്ങുന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം തോട്ടടയിൽ കണ്ടത്. കൊലപാതകത്തെ രാഷ്ട്രീയവൽക്കരിക്കാനാണ് ബിജെപിയുടെ ശ്രമം. വിവാഹ സ്ഥലത്തെ തർക്കമാണ് പ്രശ്നത്തിന് കാരണം. അത് മനസിലാക്കാതെ ബോധപൂർവം സിപിഎമ്മിനെ അതിലേക്ക് വലിച്ചിഴയ്ക്കുന്നു.
വിവാഹസ്ഥലത്ത് അക്രമം നടത്തിയാൽ അത് ദൗർഭാഗ്യകരമാണ്. പാർട്ടി പ്രവർത്തകർ ആഭാസത്തിന് നിന്നാൽ അത് ദൗർഭാഗ്യകരമാണ്. പോലീസ് ശരിയായ നടപടി സ്വീകരിക്കുന്നുണ്ടെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
മാതമംഗലത്ത് കട പൂട്ടിയത് സിഐടിയു സമരം കൊണ്ടല്ലെന്ന് എം.വി. ജയരാജൻ
05:38 PM Feb 14, 2022 | Deepika.com