സി​പി​എം കേ​ന്ദ്ര​ങ്ങ​ളി​ല്‍ വ്യാ​പ​മാ​യി ബോം​ബ് നി​ര്‍​മാ​ണം ന​ട​ക്കു​ന്നു: കെ. ​സു​ധാ​ക​ര​ന്‍

05:40 PM Feb 14, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​രി​ല്‍ സി​പി​എം കേ​ന്ദ്ര​ങ്ങ​ളി​ല്‍ വ്യാ​പ​മാ​യി ബോം​ബ് നി​ര്‍​മാ​ണം ന​ട​ക്കു​ന്നു​വെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. സി​പി​എം കു​ടി​ല്‍​വ്യ​വ​സാ​യം പോ​ലെ ബോം​ബ് നി​ര്‍​മാ​ണം കൊ​ണ്ടു​ന​ട​ക്കു​ന്ന​തി​ന്‍റെ പ്ര​ത്യ​ക്ഷ തെ​ളി​വാ​ണ് ക​ല്യാ​ണ​വീ​ട്ടി​ല്‍ ന​ട​ന്ന ബോം​ബേ​റി​ല്‍ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളെ പ്ര​ത്യേ​കി​ച്ചും കോ​ണ്‍​ഗ്ര​സു​കാ​രെ കൊ​ല്ലാ​ന്‍ ബോം​ബ് ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ​വി​ധ മാ​ര​കാ​യു​ധ​ങ്ങ​ളും സി​പി​എ​മ്മി​നു​ണ്ടെ​ന്നും സു​ധാ​ക​ര​ൻ ആ​രോ​പി​ച്ചു. ക​ണ്ണൂ​രി​ലെ ബോം​ബ് നി​ർ​മാ​ണ​ങ്ങ​ൾ പോ​ലീ​സി​ന്‍റെ ക​ണ്‍​വെ​ട്ട​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഭ​ര​ണ​ക​ക്ഷി​യെ തൊ​ടാ​ന്‍ പോ​ലീ​സി​നു ഭ​യ​മാ​ണ്.

മു​ഖ്യ​മ​ന്ത്രി​യു​ടെ​യും പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി​യു​ടെ​യും നാ​ടാ​യ ക​ണ്ണൂ​രി​ല്‍ അ​വ​ര്‍ അ​റി​യാ​തെ ഇ​ല പോ​ലും അ​ന​ങ്ങി​ല്ല. അ​ക്ര​മ​ണം ന​ട​ത്തു​ന്ന​തി​ന് സി​പി​എം എ​ത്ര​ത്തോ​ളം ആ​സൂ​ത്രി​ത​മാ​ണെ​ന്നും അ​ത് ത​ട​യു​ന്ന​തി​ല്‍ പോ​ലീ​സ് എ​ത്ര നി​ഷ്‌​ക്രി​യ​മാ​ണെ​ന്നും തെ​ളി​യി​ക്കു​ന്ന​താ​ണ് ക​ണ്ണൂ​രി​ലെ സം​ഭ​വ​മെ​ന്നും സു​ധാ​ക​ര​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.