മു​ട്ടി​ൽ മ​രം മു​റി കേ​സ്; റി​പ്പോ​ർ​ട്ട് എ​ഡി​ജി​പി മ​ട​ക്കി

04:49 PM Feb 14, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മു​ട്ടി​ൽ മ​രം മു​റി കേ​സി​ല്‍ അ​ന്വേ​ഷ​ണം സം​ഘം സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് മ​ട​ക്കി. എ​ഡി​ജി​പി ശ്രീ​ജി​ത്താ​ണ് റി​പ്പോ​ർ​ട്ട് മ​ട​ക്കി​യ​ത്. മ​രം മു​റി​യി​ൽ വ​നം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​ട​പെ​ട​ലി​നെ കു​റി​ച്ച് കൃ​ത്യ​മാ​യി പ​റ​യു​ന്നി​ല്ല.

ഡി​എ​ഫ്ഒ ര​ഞ്ചി​ത്ത്, മു​ൻ റെ​യ്ഞ്ച് ഓ​ഫീ​സ​ർ ബാ​ബു​രാ​ജ് എ​ന്നി​വ​ർ​ക്കെ​തി​രാ​യ ക​ണ്ടെ​ത്ത​ലി​ലും കൃ​ത്യ​ത​യി​ല്ല. ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ റെ​യ്ഞ്ച് ഓ​ഫീ​സ​ർ ഷെ​മീ​റി​നെ​തി​രെ പ്ര​തി​ക​ൾ ഉ​ന്നി​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഓ​രോ​രു​ത്ത​രു​ടെ പ​ങ്കും പ്ര​ത്യേ​കം അ​ന്വേ​ഷി​ക്കാ​ൻ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ എ​സ്പി സ​ന്തോ​ഷ് കു​മാ​റി​ന് എ​ഡി​ജി​പി ശ്രീ​ജി​ത്ത് നി​ർ​ദേ​ശം ന​ല്‍​കി.