ഗൂ​ഢാ​ലോ​ച​ന കേ​സ്; എ​ഫ്ഐ​ആ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദി​ലീ​പ് ഹൈ​ക്കോ​ട​തി​യി​ൽ

03:44 PM Feb 14, 2022 | Deepika.com
കൊ​ച്ചി: അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ഗൂഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ എ​ഫ്‌​ഐ​ആ​ര്‍ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദി​ലീ​പ് ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി. ആ​രോ​പ​ണ​ങ്ങ​ള്‍ കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും തെ​ളി​വു​ക​ളി​ല്ലെ​ന്നും ദി​ലീ​പ് ഹ​ര്‍​ജി​യി​ല്‍ വ്യ​ക്ത​മാ​ക്കി.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ് നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ നീ​ക്ക​മാ​ണി​ത്. ഏ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​തി​ന് ഒ​രു തെ​ളി​വു​മി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ഫ്‌​ഐ​ആ​ര്‍ നി​ല​നി​ല്‍​ക്കി​ല്ല. അ​തു​കൊ​ണ്ട് കൊ​ണ്ടു​ത​ന്നെ എ​ഫ്‌​ഐ​ആ​ര്‍ റ​ദ്ദാ​ക്ക​ണം.

ബൈ​ജു പൗ​ലോ​സും ബാ​ല​ച​ന്ദ്ര​കു​മാ​റും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി. ബി. ​സ​ന്ധ്യ​യു​ടെ​യും എ​സ്. ശ്രീ​ജി​ത്തി​ന്‍റെ​യും അ​റി​വോ​ടെ​യാ​ണ് ഗൂ​ഡാ​ലോ​ച​ന. കേ​സ് റ​ദ്ദാ​ക്കി​യി​ല്ലെ​ങ്കി​ല്‍ സി​ബി​ഐ​ക്ക് കൈ​മാ​റ​ണ​മെ​ന്നും ദി​ലീ​പ് ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.