പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം; പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​ക്ക് ഹെ​ലി​കോ​പ്റ്റ​ർ യാ​ത്ര​യ്ക്ക് അ​നു​മ​തി​യി​ല്ല

02:59 PM Feb 14, 2022 | Deepika.com
അ​മൃ​ത്സ​ർ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തെ തു​ട​ർ​ന്നു​ള്ള സു​ര​ക്ഷാ​കാ​ര​ണ​ങ്ങ​ളു​ടെ പേ​രി​ല്‍ പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ച​ര​ണ്‍​ജി​ത് സിം​ഗ് ച​ന്നി​ക്ക് ഹെ​ലി​കോ​പ്റ്റ​ര്‍ യാ​ത്ര​യ്ക്കു​ള്ള അ​നു​മ​തി നി​ഷേ​ധി​ച്ചു. ഹോ​ഷി​യാ​ര്‍​പു​രി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കാ​ണ് അ​നു​മ​തി ന​ല്‍​കാ​തി​രു​ന്ന​ത്.

ഇ​തോ​ടെ രാ​ഹു​ല്‍​ഗാ​ന്ധി പ​ങ്കെ​ടു​ക്കു​ന്ന റാ​ലി​യി​ല്‍ ച​ന്നി​ക്ക് പ​ങ്കെ​ടു​ക്കാ​നാ​കി​ല്ല. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി കോ​ണ്‍​ഗ്ര​സ് രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ രാ​ഷ്ട്രി​യ ഇ​ട​പെ​ട​ലാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നും എ​ന്ത്‌​കൊ​ണ്ടാ​ണ് ത​ന്‍റെ ഹെ​ലി​കോ​പ്റ്റ​റി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ച​ന്നി ആ​വ​ശ്യ​പ്പെ​ട്ടു.