കുതിപ്പിനു ശേഷം സ്വ​ര്‍​ണ​വി​ല​യി​ല്‍ ഇ​ടി​വ്

02:28 PM Feb 14, 2022 | Deepika.com
കൊ​ച്ചി: ക​ഴി​ഞ്ഞ ദി​വ​സം റി​ക്കാ​ര്‍​ഡി​ലെ​ത്തി​യ സ്വ​ര്‍​ണ​വി​ല​യി​ല്‍ ഇ​ടി​വ്. ഇ​ന്ന് ഗ്രാ​മി​ന് 50 രൂ​പ​യും പ​വ​ന് 400 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,630 രൂ​പ​യും പ​വ​ന് 37,040 രൂ​പ​യു​മാ​യി.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഒ​റ്റ​ദി​വ​സം കൊ​ണ്ട് ഗ്രാ​മി​ന് 100 രൂ​പ​യും പ​വ​ന് 800 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,680 രൂ​പ​യും പ​വ​ന് 37,440 രൂ​പ​യും എ​ത്തി​യി​രു​ന്നു. ര​ണ്ടു​വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ ഒ​റ്റ ദി​വ​സം കൊ​ണ്ട് സ്വ​ര്‍​ണ​വി​ല ഇ​ത്ര​യും വ​ര്‍​ധി​ച്ച​ത് ആ​ദ്യ​മാ​യി​ട്ടാ​യി​രു​ന്നു.

റ​ഷ്യ-​ യുക്രെയി​ന്‍ സം​ഘ​ര്‍​ഷ സാ​ധ്യ​ത​യെ തു​ട​ര്‍​ന്ന് അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലു​ണ്ടാ​യ വി​ല​ക്ക​യ​റ്റ​മാ​ണ് സ്വ​ര്‍​ണ വി​ല കൂ​ടാ​ന്‍ കാ​ര​ണ​മാ​യ​ത്.